ഗ്രൗണ്ടില്‍ സച്ചിന്റെ മകനും ദൗത്യം, നന്ദി പറഞ്ഞ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്

അര്‍ജുന്റെ സഹായഹസ്തത്തിന് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് നന്ദി പറയുകയും ചെയ്തു
ഗ്രൗണ്ടില്‍ സച്ചിന്റെ മകനും ദൗത്യം, നന്ദി പറഞ്ഞ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്
Updated on
1 min read

ലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി അരങ്ങേറി അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കറന്റെ പന്തുകളോട് പരിചയിക്കുന്നതിന് വേണ്ടി അര്‍ജുനെ ഇന്ത്യന്‍ ടീം നെറ്റ്‌സില്‍ ബൗള്‍ ചെയ്യിപ്പിച്ചപ്പോഴും വാര്‍ത്തകളില്‍ അത് ഇടംപിടിച്ചു. ലോര്‍ഡ്‌സില്‍ ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോഴും അര്‍ജുന്‍ അവിടെ ഉണ്ട്. 

കളി മുടക്കിയെത്തുന്ന ഗ്രൗണ്ട് എളുപ്പം കളിക്ക് സജ്ജമാക്കുന്നതിന് വേണ്ടി ജോലികളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ സഹായിക്കാനാണ് അര്‍ജുന്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടിലിറങ്ങിയത്. അര്‍ജുന്റെ സഹായഹസ്തത്തിന് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് നന്ദി പറയുകയും ചെയ്തു. 

ഇവിടെ പരിശീലിക്കുന്നതിന് ഒപ്പം, ഞങ്ങളുടെ ഗ്രൗണ്ട് സ്റ്റാഫിന് നേര്‍ക്ക് സഹായഹസ്തം നീട്ടുകയാണ് അര്‍ജുന്‍ എന്നാണ് ലോര്ഡസ് ക്രിക്കറ്റ് ബോര്‍ഡ് അര്‍ജുന്റെ ഫോട്ടോയ്‌ക്കൊപ്പം ചെയ്ത ട്വീറ്റില്‍ എഴുതുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com