ചരിത്ര നേട്ടം; 53 വര്‍ഷങ്ങള്‍ക്ക് ശേഷം സുവര്‍ണ ലക്ഷ്യം സാധ്യമാക്കി ലക്ഷ്യ

ഏഷ്യ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലാണ് ലക്ഷ്യയുടെ സ്വര്‍ണം. ടോപ് സീഡ് കുന്‍ലവത് വിതിദ്‌സനെ കീഴടക്കി
ചരിത്ര നേട്ടം; 53 വര്‍ഷങ്ങള്‍ക്ക് ശേഷം സുവര്‍ണ ലക്ഷ്യം സാധ്യമാക്കി ലക്ഷ്യ
Updated on
1 min read

ജക്കാര്‍ത്ത: മിന്നും ഫോമില്‍ മുന്നേറിയ ബാഡ്മിന്റണിലെ ഇന്ത്യയുടെ ഭാവി വാഗ്ദാനം ലക്ഷ്യ സെന്‍ ചരിത്രമെഴുതി സുവര്‍ണ നേട്ടം സ്വന്തമാക്കി. ഏഷ്യ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലാണ് ലക്ഷ്യയുടെ സ്വര്‍ണം. ടോപ് സീഡ് കുന്‍ലവത് വിതിദ്‌സനെ കീഴടക്കിയാണ് ലക്ഷ്യ സുവര്‍ണ നേട്ടം സ്വന്തം പേരിലാക്കിയത്. രണ്ട് സെറ്റില്‍ മത്സരം പിടിക്കാന്‍ ഇന്ത്യന്‍ താരത്തിനായി. എതിര്‍ താരത്തിന്റെ ശക്തമായി വെല്ലുവിളി മത്സരം ആവേശകരമാക്കി. സ്‌കോര്‍: 21-19, 21-18.

53 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കുന്നത്. 1965ല്‍ ഗൗതം തക്കറാണ് അവസാനമായി ഇവിടെ സുവര്‍ണ താരമായ ഇന്ത്യക്കാരന്‍. 2016ല്‍ ലക്ഷ്യ വെങ്കലം നേടിയിരുന്നു. 

ടൂര്‍ണമെന്റിലുടനീളം കരുത്തരായ എതിരാളികളെ അട്ടിമറിച്ച് ഉജ്ജ്വല കുതിപ്പാണ് ലക്ഷ്യ നടത്തിയത്. ആറാം സീഡായി ടൂര്‍ണമെന്റിനെത്തിയ ലക്ഷ്യ ക്വാര്‍ട്ടറില്‍ രണ്ടാം സീഡ്  ലീ ഷിഫെന്‍ഡിനെ ഞെട്ടിച്ചു. പിന്നാലെ സെമിയില്‍ നാലാം സീഡ് ഇക്‌സന്‍ റുംബയേയും മടക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com