ചരിത്രനേട്ടം കൈവരിച്ച് ക്രിസ്‌ഗെയ്ല്‍, ട്വന്റി-20യില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യതാരം

ട്വന്റി -20യില്‍ ക്രിസ്‌ഗെയ്ല്‍ പതിനായിരം റണ്‍സ് തികച്ചു. പതിനായിരം റണ്‍സ് നേടുന്ന ആദ്യതാരമായി ഗെയ്ല്‍ -  ഗുജറാത്ത് ലയേണ്‍സിനെതിരായ മത്സരത്തിലായിരുന്നു ഗെയ്‌ലിന്റെ നേട്ടം
ചരിത്രനേട്ടം കൈവരിച്ച് ക്രിസ്‌ഗെയ്ല്‍, ട്വന്റി-20യില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യതാരം
Updated on
1 min read

ട്വന്റി -20യില്‍ ക്രിസ്‌ഗെയ്ല്‍ പതിനായിരം റണ്‍സ് തികച്ചു. പതിനായിരം റണ്‍സ് നേടുന്ന ആദ്യതാരമായി ഗെയ്ല്‍. നിരവധി റെക്കോര്‍ഡുകളാണ് ഐപിഎല്ലില്‍ ഗെയ്‌ലിനുളളത്. വേഗമേറിയ സെഞ്ച്വുറി, ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ തുടങ്ങി നിരവധി റെക്കോര്‍ഡുകളാണ് ഗെയല്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്. ഗുജറാത്ത് ലയേണ്‍സിനെതിരായ മത്സരത്തിലായിരുന്നു ഗെയ്‌ലിന്റെ നേട്ടം.

ഐപിഎല്‍ പത്താം സീസണിലിറങ്ങിയ രണ്ട് മത്സരങ്ങളിലും കാര്യമായി റണ്ണ് കണ്ടെത്താന്‍ കരീബിയന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഹൈദരബാദിനെതിരെ 32 റണ്‍സും, ഡല്‍ഹിക്കെതിരെ ആറു റണ്‍സുമായിരുന്നു ഐപില്‍ പത്താംസീസണിലെ സമ്പാദ്യം. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ വെടിക്കെട്ടുപ്രകടനമായിരുന്നു ക്രിസ് ഗെയ്‌ലിന്റെത്. 38 പന്തില്‍ നിന്നും 77 റണ്‍സ് നേടി. ഇതില്‍ ഏഴ് സിക്‌സറുകളും അഞ്ച് നാലുകളും ഉള്‍പ്പെടുന്നു.

ഐപിഎല്ലില്‍  95 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗെയ്ല്‍ 3538 റണ്‍സ് നേടിയിട്ടുണ്ട്. 153.07 ആണ് സ്‌ട്രൈക്ക്‌റൈറ്റ്. അഞ്ച് സെഞ്ച്വുറിയും ഇരുപത് അര്‍ധസെഞ്ച്വുറിയും ഇതില്‍ ഉള്‍പ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com