ചൈന ഓപ്പണ്‍; സൈന വീണിടത്ത് തന്നെ, ആദ്യ റൗണ്ടില്‍ പുറത്ത്, സിന്ധുവിനും കടുത്ത വെല്ലുവിളി

ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവും ലോക മുന്‍ ഒന്നാം നമ്പര്‍ താരവുമായ ചൈനയുടെ ലിയാണ് സിന്ധുവിന് വെല്ലുവിളി തീര്‍ത്ത ആദ്യ റൗണ്ടില്‍ എത്തുന്നത്
ചൈന ഓപ്പണ്‍; സൈന വീണിടത്ത് തന്നെ, ആദ്യ റൗണ്ടില്‍ പുറത്ത്, സിന്ധുവിനും കടുത്ത വെല്ലുവിളി
Updated on
1 min read

ചൈന ഓപ്പണില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍ ആദ്യ റൗണ്ടില്‍ പുറത്ത്. തായ് ലാന്‍ഡിന്റെ ബുസാനാനാണ് സൈനയെ തകര്‍ത്തത്. തായ് താരത്തിന് മുന്‍പില്‍ ഇത് തുടര്‍ച്ചയായ രണ്ടാം വട്ടമാണ് സൈന വീഴുന്നത്. സ്‌കോര്‍ 10-21, 17-21

44 മിനിറ്റ് നീണ്ട പോരില്‍ തന്റെ ഫോമിലേക്കുയരാന്‍ സൈനയ്ക്ക് സാധിക്കുന്നില്ലെന്ന് വ്യക്തമായിരുന്നു. പരിക്കാണ് സീസണില്‍ സൈനയ്ക്ക് തിരിച്ചടിയാവുന്നത്. സീസണിന്റെ തുടക്കത്തില്‍ ഇന്തോനേഷ്യന്‍ ഓപ്പണില്‍ മികവ് കാട്ടിയെങ്കിലും മറ്റൊരു ഫൈനലിലേക്ക് കടക്കാന്‍ ഇതുവരെ സൈനയ്ക്ക് ആയിട്ടില്ല. 

ആദ്യ റൗണ്ടില്‍ തന്നെ സൈന പുറത്തായതോടെ ഇന്ന് ആദ്യ റൗണ്ട് കളിക്കാനിറങ്ങുന്ന സിന്ധുവിലാണ് ഇനി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവും ലോക മുന്‍ ഒന്നാം നമ്പര്‍ താരവുമായ ചൈനയുടെ ലിയാണ് സിന്ധുവിന് വെല്ലുവിളി തീര്‍ത്ത ആദ്യ റൗണ്ടില്‍ എത്തുന്നത്. 

എന്നാല്‍, 2012ല്‍ ചൈന മാസ്റ്റേഴ്‌സില്‍ ലിയെ തകര്‍ത്താണ് സിന്ധു രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. അവിടം തൊട്ട് സിന്ധു ഉയരങ്ങള്‍ കീഴടക്കിയപ്പോള്‍ കരിയറിനെ ബാധിച്ച കാല്‍ മുട്ടിലെ പരിക്കാണ് ലിയ്ക്ക് തിരിച്ചടിയായത്. റാങ്കില്‍ 20ാം സ്ഥാനത്താണ് ലി എങ്കിലും സിന്ധുവിനെതിരായ 3-3 എന്ന റെക്കോര്‍ഡ് ലീയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com