'ജയമോ തോല്‍വിയോ ആകട്ടെ. ഞങ്ങളുടെ ടീം നിങ്ങളേക്കാള്‍ മെച്ചമാണ്' ; പാക് ആരാധകര്‍ക്ക് ചുട്ടമറുപടിയുമായി യോഗിബാബു

പാകിസ്ഥാനിലേ ജനങ്ങളേ, ഞങ്ങളുടെ തോല്‍വി ആഘോഷിക്കുന്നതിനും മുന്‍പ് നിങ്ങളുടെ ടീമിനെ എങ്ങനെ സെമിയിലെത്താം എന്ന് പഠിപ്പിക്കൂ
'ജയമോ തോല്‍വിയോ ആകട്ടെ. ഞങ്ങളുടെ ടീം നിങ്ങളേക്കാള്‍ മെച്ചമാണ്' ; പാക് ആരാധകര്‍ക്ക് ചുട്ടമറുപടിയുമായി യോഗിബാബു
Updated on
1 min read

ചെന്നൈ : ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ സെമിയില്‍ പരാജയപ്പെട്ട് ഇന്ത്യ പുറത്തായത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ മുന്‍നിര ബാറ്റിംഗ് അമ്പേ തകര്‍ന്ന മല്‍സരത്തില്‍ 18 റണ്‍സിനാണ് കീവീസ് ടിം ഇന്ത്യയെ തകർത്തത്.

ഇന്ത്യയുടെ തോല്‍വി ക്രിക്കറ്റിലെ ചിരവൈരികളായ പാകിസ്ഥാന്‍ ആഘോഷിക്കുകയാണ്. ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കളിയാക്കി ഒട്ടനവധിപേരാണ് രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ നടന്‍ യോഗി ബാബു.

പാകിസ്ഥാനിലേ ജനങ്ങളേ, ഞങ്ങളുടെ തോല്‍വി ആഘോഷിക്കുന്നതിനും മുന്‍പ് നിങ്ങളുടെ ടീമിനെ എങ്ങനെ സെമിയിലെത്താം എന്ന് പഠിപ്പിക്കൂ. ജയമോ തോല്‍വിയോ ആകട്ടെ. ഞങ്ങളുടെ ടീം നിങ്ങളേക്കാള്‍ മെച്ചമാണ്. യോഗി ബാബു ട്വീറ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com