ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ പി കശ്യപും സൈന നെഹ്‌വാളും വിവാഹിതരായി. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് സൈനയും കശ്യപും ഒന്നായത്. ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ച് സൈനയാണ് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. തന്റെ ജീവിതത്തിലെ മികച്ച മത്സരം എന്നാണ് ആരാധകർക്കായി പങ്കുവച്ച ചിത്രത്തിന് സൈന നൽകിയ ക്യാപ്ഷൻ.
ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. മാധ്യമങ്ങളെ അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രഗല്‍ഭരും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ ഡിസംബര്‍ 16ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഡിസംബര്‍ 21ന് വിവാഹസത്കാരം നടക്കും.
2005ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കെ ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വച്ചു.
ഇരുവരുടെയും പരിശീലകൻ പി ഗോപീചന്ദും കോർട്ടിൽ നിന്നു തന്നെയാണ് വധുവിനെ കണ്ടെത്തിയത്. മുൻ ദേശീയ ചാമ്പ്യനും ഒളിമ്പ്യനുമായ പിവിവി ലക്ഷ്മിയെയാണ് ഗോപി വിവാഹം കഴിച്ചത്. ബാഡ്മിന്റണ്‍ താരങ്ങളായ ജ്വാല ഗുട്ടയും ചേതന്‍ ആനന്ദും വിവാഹിതരായിരുന്നെങ്കിലും പിന്നീട് വേര്‍പിരിഞ്ഞിരുന്നു.
സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍- ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്, വോളിബോള്‍ താരം പ്രതിമ സിങ്ങ്- ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗട്ട്- പവന്‍ കുമാര്‍ കായിക ദമ്പതികളുടെ നിരയിൽ എത്തിയിരിക്കുകയാണ് സൈനയും കശ്യപും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates