ജെറാര്‍ഡിന്റെ ക്വിന്റല്‍ ഷോട്ട് കണ്ട് ആരാധകര്‍ പറഞ്ഞു ക്രോസ്ബാര്‍ പൊട്ടിപ്പോകും (വീഡിയോ)

ജെറാര്‍ഡിന്റെ ക്വിന്റല്‍ ഷോട്ട് കണ്ട് ആരാധകര്‍ പറഞ്ഞു ക്രോസ്ബാര്‍ പൊട്ടിപ്പോകും (വീഡിയോ)
Updated on
1 min read

ലോംഗ് റേഞ്ചുകളുടെ ഉസ്താദായായിരുന്നു ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സ്റ്റീവന്‍ ജെറാര്‍ഡ്. കോര്‍ട്ടിന് പുറത്തുനിന്നും ആളൊഴിഞ്ഞ രീതിയില്‍ പന്തു കിട്ടിയാല്‍ ജെറാര്‍ഡ് മറ്റൊന്നും നോക്കാറില്ല. അടിച്ചു കയറ്റും! കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ ലെജന്റ്‌സും-റിയല്‍മാഡ്രിഡ് ലെജന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിലാണ് ജെറാര്‍ഡിന്റെ ലോംഗ്‌റേഞ്ച് ആരാധകര്‍ക്ക് വീണ്ടും കാണാനായത്. കോര്‍ട്ടിന് മുന്നില്‍ നിന്ന് ലഭിച്ച പന്ത് പോസ്റ്റലേക്ക് ബുള്ളറ്റ് കണക്കെ ജെറാര്‍ഡ് പായിച്ചു. കിടിലന്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടി തിരിച്ചുവന്നു. ഒന്നര ക്വിന്റല്‍ കനത്തിലുള്ള അടി ക്രോസ്ബാര്‍ പൊട്ടിച്ചുവെന്ന രീതിയിലാണ് ട്വിറ്ററില്‍ ആരാധകര്‍ ഈ ഷോട്ടിനെ വിശേഷിപ്പിക്കുന്നത്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആന്‍ഫീല്‍ഡിലാണ് മത്സരം നടന്നത്. കളിയില്‍ നിന്നും വിരമിച്ച ലിവര്‍പൂള്‍ ജെറാര്‍ഡ് ഇപ്പോള്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫാണ്. മത്സരത്തില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്് ലിവര്‍പൂള്‍ ലെജന്റ്‌സ് ജയിച്ചു. ജെറാര്‍ഡിന് പുറമെ മൈക്കിള്‍ ഓവന്‍, ജോണ്‍ ആള്‍റിഡ്ജ്, കാരഗര്‍ തുടങ്ങിയവര്‍ ലിവര്‍പൂള്‍ ലെജന്റ്‌സ് നിരയിലുണ്ടായിരുന്നു. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരെന്‍സ് സീഡോര്‍ഫ് തുടങ്ങിയവരായിരുന്നു മാഡ്രിഡ് നിരയിലുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com