ഞങ്ങള്‍ ഓരോരുത്തരും ജാക്കറ്റ് ധരിക്കും, ബാറില്‍ പോകും; ഹ്യൂസിന്റെ ഓര്‍മ നിലനിര്‍ത്തുന്ന വഴി വെളിപ്പെടുത്തി ലിയോണ്‍

ഞങ്ങള്‍ ഓരോരുത്തരും ജാക്കറ്റ് ധരിക്കും, ബാറില്‍ പോകും; ഹ്യൂസിന്റെ ഓര്‍മ നിലനിര്‍ത്തുന്ന വഴി വെളിപ്പെടുത്തി ലിയോണ്‍

അവസാനം മാന്‍ ഓഫ് ദി മാച്ച് ആയ താരം ഇനി വരുന്ന താരത്തിന് ആ ജാക്കറ്റ് കൈമാറണം
Published on

കളിക്കളത്തില്‍ വെച്ച് ജീവന്‍ നഷ്ടമായ ഫില്‍ ഹ്യൂസിനൊപ്പം കളിച്ചവരാണ് നിലവിലെ ഓസീസ് ടീമിലെ പലരും. അവരില്‍ ഹ്യൂസിന്റെ ഓര്‍മ എന്നുമുണ്ടാകും. എന്നാല്‍ ഫില്‍ ഹ്യൂസിനെ എന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഓര്‍മയില്‍ നിര്‍ത്താന്‍ അവര്‍ കണ്ടെത്തിയ ഒരു വഴി വെളിപ്പെടുത്തുകയാണ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. 

ഒരു കളിക്ക് ശേഷം കളിയിലെ താരം ആരായിരുന്നു എന്ന് ഓസീസ് ടീം അംഗങ്ങളെല്ലാം ചേര്‍ന്ന് വോട്ട് ചെയ്ത് കണ്ടെത്തും. ആ താരത്തിന് ഹ്യൂസിന്റെ ക്യാപ് നമ്പര്‍ കുറിച്ച കോട്ട് സമ്മാനമായി നല്‍കും. മാന്‍ ഓഫ് ദി മാച്ച് ജാക്കറ്റ് എന്നാണ് ഇതിന്റെ പേര്. ഇതിങ്ങനെ കൈമാറിക്കൊണ്ടേയിരിക്കുമെന്ന് ലിയോണ്‍ പറയുന്നു. 

അവസാനം മാന്‍ ഓഫ് ദി മാച്ച് ആയ താരം ഇനി വരുന്ന താരത്തിന് ആ ജാക്കറ്റ് കൈമാറണം. അഡ്‌ലെയ്ഡിലെ കളിക്ക് ശേഷം എന്റെ പക്കലായിരുന്നു ജാക്കറ്റ്. ഇനി ഇത് ആര്‍ക്ക് കൈമാറണം എന്ന് എനിക്ക് തീരുമാനിക്കാം. ഈ ജാക്കറ്റ് നേടുന്ന താരം ഇത് ധരിച്ച് ബാറില്‍ പോവുകയും ഡ്രിങ്ക്‌സ് കഴിക്കുകയും ചെയ്യും. ഈ ജാക്കറ്റില്‍ ഇത് സ്വന്തമാക്കുന്ന ഓരോ താരത്തിന്റെ പേരും അവരുടെ പ്രകടനത്തിന്റെ പ്രത്യേകതകളും കുറിച്ചിരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com