ടിക് ടോക് വീഡിയോയുമായി ചഹല്‍, തലകുമ്പിട്ട് ചുവടുവെക്കുന്ന താരം ആര്? രോഹിത്തോ പന്തോ? 

നാലാം ട്വന്റി20യിലും ജയം പിടിച്ചതിന് പിന്നാലെയാണ് ചഹലിന്റേയും സംഘത്തിന്റേയും ഡാന്‍സ്
ടിക് ടോക് വീഡിയോയുമായി ചഹല്‍, തലകുമ്പിട്ട് ചുവടുവെക്കുന്ന താരം ആര്? രോഹിത്തോ പന്തോ? 
Updated on
1 min read

ളിക്കളത്തിന് പുറത്തെ പെര്‍ഫോമന്‍സുമായാണ് ചഹല്‍ ഇപ്പോഴെത്തുന്നത്. ടിക് ടോക്കില്‍ ശിവം ദുബെക്കും, ശ്രേയസ് അയ്യര്‍ക്കും ഒപ്പം ഡാന്‍സ് കളിച്ചെത്തുന്ന ചഹലിന്റെ വീഡിയോ ആരാധകരെ കൗതുകത്തിലാക്കുന്നതിനൊപ്പം സംശയത്തിലുമാക്കുന്നു. ആരാണ് ആ തലകുമ്പിട്ട് നിന്ന് ചുവടുവെക്കുന്ന താരം? 

ഒരേ സ്റ്റെപ്പ് വെച്ചാണ് നാല് പേരും എത്തുന്നത്. രോഹിത് ശര്‍മയാണ് ആ താരം എന്ന് ചിലര്‍ പറയുമ്പോള്‍, റിഷഭ് പന്ത് ആണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഓഫ് ഫീല്‍ഡ് പെര്‍ഫോമന്‍സ് എന്നാണ് ചഹല്‍ വീഡിയോക്കൊപ്പം കുറിച്ചത്. 

ആരാധകര്‍ക്കിടയില്‍ വീഡിയോ വൈറലായി കഴിഞ്ഞു. നാലാം ട്വന്റി20യിലും ജയം പിടിച്ചതിന് പിന്നാലെയാണ് ചഹലിന്റേയും സംഘത്തിന്റേയും ഡാന്‍സ്.
നാലാം ട്വന്റി20യും ജയിച്ച് 5-0ന് പരമ്പര വൈറ്റ് വാഷ് ചെയ്യുന്നതിന്റെ തൊട്ടടുത്തെത്തി നില്‍ക്കുകയാണ് ഇന്ത്യ. ഞായറാഴ്ചയാണ് അവസാന ട്വന്റി20. മൂന്നും നാലും ട്വന്റി20യിലും ജയം ന്യൂസിലാന്‍ഡിന് മുന്‍പിലെത്തിയിട്ടും ഫിനിഷിങ് മികവിലേക്കെത്താന്‍ ന്യൂസിലാന്‍ഡിനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com