'ടീമിലേക്ക് വിളിച്ചു വരുത്തി മൂലയ്ക്കിരുത്തരുത്, ഗ്ലൗസണിഞ്ഞാല്‍ വിക്കറ്റ് കീപ്പറാവില്ല'; പന്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം

'ഗ്ലൗസണിഞ്ഞു എന്ന് കരുതി വിക്കറ്റ് കീപ്പറാവില്ല. പന്ത് ചെറുപ്പമാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്'
'ടീമിലേക്ക് വിളിച്ചു വരുത്തി മൂലയ്ക്കിരുത്തരുത്, ഗ്ലൗസണിഞ്ഞാല്‍ വിക്കറ്റ് കീപ്പറാവില്ല'; പന്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം
Updated on
1 min read

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്ത യുവതാരം റിഷഭ് പന്തിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ സയിദ് കിര്‍മാനി. പ്ലേയിങ് ഇലവനില്‍ നിന്ന് പന്തിനെ മാറ്റണം എന്നാണ് കിര്‍മാനിയുടെ വാദം. 

'ഗ്ലൗസണിഞ്ഞു എന്ന് കരുതി വിക്കറ്റ് കീപ്പറാവില്ല. പന്ത് ചെറുപ്പമാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ് വിക്കറ്റ് കീപ്പറുടേത്. വൃദ്ധിമാന്‍ സാഹയില്‍ നിന്ന് പന്തിന് ഏറെ പഠിക്കാനുണ്ട്. അതുകൊണ്ട് തന്നെ സാഹയെ രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തണം, പന്തിനെ മാറ്റി നിര്‍ത്തണം. സാഹ വിക്കറ്റ് കീപ്പറാവുന്നതാണ് നല്ലത്', സയിദ് കിര്‍മാനി പറഞ്ഞു. 

'ചില കാര്യങ്ങള്‍ പഠിച്ചു കഴിയുമ്പോള്‍ പന്തിന്റെ കരിയര്‍ ശരിയായ വഴിയിലാവും. മികച്ച പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റില്‍ സാഹയില്‍ നിന്ന് വന്നത്. അതാണ് വീണ്ടും സാഹയ്ക്ക് ടീമില്‍ ഇടംനേടിക്കൊടുക്കാനായത്. ഇവിടെ പന്തിന് ലഭിക്കുന്ന അത്രയും അവസരം സാഹയ്ക്കും ലഭിക്കണം. അല്ലാതെ ടീമിലേക്ക് വിളിച്ചു വരുത്തിയിട്ട് മൂലയ്ക്ക് ഇരുത്തുകയല്ല വേണ്ടത്' എന്നും സയിദ് കിര്‍മാനി ചൂണ്ടിക്കാണിക്കുന്നു. 

വിന്‍ഡിസിനെതിരായ ട്വന്റി20, ഏകദിന, ടെസ്റ്റുകള്‍ കളിച്ച പന്തിന് അവസാന ട്വന്റി20യില്‍ മാത്രമാണ് തിളങ്ങാനായത്. തുടരെ പരാജയപ്പെടുന്ന പന്തിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com