ടീമില്‍ ഉള്‍പ്പെടുത്താത്തത്‌ എന്തെന്ന് കേഥാര്‍ ജാദവ്, ഫിറ്റ്‌നസ് ചരിത്രം നോക്കാന്‍ ചീഫ് സെലക്ടര്‍

ടീമില്‍ ഉള്‍പ്പെടുത്താത്തത്‌ എന്തെന്ന് കേഥാര്‍ ജാദവ്, ഫിറ്റ്‌നസ് ചരിത്രം നോക്കാന്‍ ചീഫ് സെലക്ടര്‍

പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങി എത്തി വീണ്ടും പരിക്കിലേക്ക് വീഴുന്ന സാഹചര്യം ജാദവിന് ഉണ്ടായിട്ടുണ്ട്
Published on

വിന്‍ഡിസിനെതിരായ അവസാന മൂന്ന് ഏകദിനത്തിനുള്ള ടീമില്‍ ഇടംപിടിക്കാന്‍ കേഥാര്‍ ജാദവിനായില്ല. ഇതിന് പിന്നാലെ പരസ്യ പ്രതികരണവുമായെത്തിയ ജാദവിനെ പരിഹസിച്ച് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ജാദവിന്റെ ഫിറ്റ്‌നസ് ചരിത്രമാണ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനുള്ള കാരണമായി പറയുന്നത്. 

ജാദവിന്റെ ഫിറ്റ്‌നസ് ചരിത്രം വിലയിരുത്തിയാണ് ഞങ്ങള്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങി എത്തി വീണ്ടും പരിക്കിലേക്ക് വീഴുന്ന സാഹചര്യം ജാദവിന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ തന്നെ ഇത് കാണാം. ഡിയോഡര്‍ ട്രോഫി ഫൈനല്‍ കളിച്ചതിന് ശേഷം വേണമെങ്കില്‍ അദ്ദേഹത്തെ നാലാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ സാധിക്കുമെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

വിന്‍ഡിസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളുടെ ടീമില്‍ നിന്നും തന്നെ ഒഴിവാക്കുന്നത് സംബന്ധിച്ച് സെലക്ടര്‍മാര്‍ താനുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നായിരുന്നു കേഥാര്‍ ജാദവ് പ്രതികരിച്ചത്. എന്തുകൊണ്ട് അവര്‍ എന്നെ സെലക്ട് ചെയ്തില്ലാ എന്ന് അറിയണം. ടീമില്‍ ഇല്ലാത്തതിനാല്‍ എന്താണ് അവരുടെ പ്ലാന്‍ എന്ന് എനിക്കറിയില്ല. മിക്കവാറും ഞാന്‍ രഞ്ജി ട്രോഫി കളിക്കാനാണ് സാധ്യതയെന്നും ജാദവ് പറഞ്ഞു. 

ടീമില്‍ നിന്നും കളിക്കാരെ മാറ്റി നിര്‍ത്തുമ്പോള്‍ അതിനുള്ള കാരണം അവരെ അറിയിക്കുന്നില്ലെന്ന ആരോപണത്തില്‍ സെലക്ടര്‍മാര്‍ രൂക്ഷ വിമര്‍ശനം നേരിടവെയാണ് ജാദവിന്റെ പ്രതികരണം വരുന്നത്. നേരത്തെ, കരുണ്‍ നായര്‍, മുരളി വിജയ് എന്നിവരും സെലക്ടര്‍മാര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com