ട്രാന്‍സ്ഫര്‍ 3 മൂന്ന് വര്‍ഷം മുന്‍പ്; എന്നിട്ടും കുട്ടിഞ്ഞോ ഓരോ 15 മത്സരം കളിക്കുമ്പോഴും ലിവര്‍പൂളിന് ലഭിക്കുന്നത് 5 മില്യണ്‍ യൂറോ

ഇതുവരെ 22 മില്യണ്‍ പൗണ്ട് ലിവര്‍പൂളിന് ഈ വിധം ലഭിച്ചു കഴിഞ്ഞു. 75 മത്സരങ്ങളാണ് ബാഴ്‌സക്ക് വേണ്ടി കുട്ടിഞ്ഞോ ഇതുവരെ കളിച്ചത്
ട്രാന്‍സ്ഫര്‍ 3 മൂന്ന് വര്‍ഷം മുന്‍പ്; എന്നിട്ടും കുട്ടിഞ്ഞോ ഓരോ 15 മത്സരം കളിക്കുമ്പോഴും ലിവര്‍പൂളിന് ലഭിക്കുന്നത് 5 മില്യണ്‍ യൂറോ
Updated on: 
1 min read

ലണ്ടന്‍: കുട്ടിഞ്ഞോയെ ടീമില്‍ നിലനിര്‍ത്താന്‍ ബാഴ്‌സ തീരുമാനിച്ചതോടെ ലിവര്‍പൂളിന് സാമ്പത്തിക നേട്ടം. ബാഴ്‌സക്ക് വേണ്ടി 15 കളികള്‍ക്ക് കുട്ടിഞ്ഞോ ഇറങ്ങിയാല്‍ ലിവര്‍പൂളിന് 4.4 മില്യണ്‍ പൗണ്ട് ലഭിക്കും. 

2018ല്‍ 142 മില്യണ്‍ യൂറോയ്ക്കാണ് കുട്ടിഞ്ഞോ ബാഴ്‌സയിലേക്ക് എത്തുന്നത്. 5 മില്യണ്‍ യൂറോയാണ് കുട്ടിഞ്ഞോ ബാഴ്‌സക്ക് വേണ്ടി ഓരോ 15 മത്സരം കളിക്കുമ്പോഴും ലിവര്‍പൂളിന് ലഭിക്കുന്നത്. ഇതുവരെ 22 മില്യണ്‍ പൗണ്ട് ലിവര്‍പൂളിന് ഈ വിധം ലഭിച്ചു കഴിഞ്ഞു. 75 മത്സരങ്ങളാണ് ബാഴ്‌സക്ക് വേണ്ടി കുട്ടിഞ്ഞോ ഇതുവരെ കളിച്ചത്. 

90 മത്സരങ്ങള്‍ ബാഴ്‌സക്ക് വേണ്ടി കുട്ടിഞ്ഞോ കളിച്ച് കഴിയുമ്പോള്‍ ലിവര്‍പൂളിന് മുഴുവന്‍ തുകയും ലഭിക്കും. കോമാന്റെ പദ്ധതി അനുസരിച്ച് വരും സീസണില്‍ 142 മില്യണ്‍ പൗണ്ട് തികയ്ക്കാന്‍ ലിവര്‍പൂളിന് സാധിക്കും. 

രണ്ട് സീസണില്‍ മികവ് കാണിക്കാതെ വന്നതോടെ കുട്ടിഞ്ഞോയെ കഴിഞ്ഞ സീസണില്‍ ബയേണിന് ബാഴ്‌സ ലോണായി നല്‍കി. ബയേണിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയതോടെ ബാഴ്‌സയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള പദ്ധതികളില്‍ പുതിയ പരിശീലകന്‍ കോമാന്‍ കുട്ടിഞ്ഞോയേയും ഉള്‍പ്പെടുത്തി. 

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കഴിഞ്ഞതിന് പിന്നാലെ കുട്ടിഞ്ഞോയെ നേരിട്ട് വിളിച്ച് കോമാന്‍ തീരുമാനം അറിയിക്കുകയായിരുന്നു എന്ന് കുട്ടിഞ്ഞോയുടെ ഏജന്റ് പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ 8-2ന് തകര്‍ത്ത കളിയില്‍ രണ്ട് ഗോളുകള്‍ പിറന്നത് കുട്ടിഞ്ഞോയില്‍ നിന്നായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER