ഡല്‍ഹിക്കെതിരായ മത്സരത്തിന് തൊട്ടുമുന്‍പ് മുത്തശ്ശി മരിച്ചു, വാട്‌സന്‍ കളിച്ചത് തകര്‍ന്ന മനസോടെ 

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരം കളിച്ചത് മുത്തശ്ശിയുടെ വിയോഗത്തിന് പിന്നാലെയെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍
ഡല്‍ഹിക്കെതിരായ മത്സരത്തിന് തൊട്ടുമുന്‍പ് മുത്തശ്ശി മരിച്ചു, വാട്‌സന്‍ കളിച്ചത് തകര്‍ന്ന മനസോടെ 
Updated on
1 min read

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരം കളിച്ചത് മുത്തശ്ശിയുടെ വിയോഗത്തിന് പിന്നാലെയെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍. തന്റെ യൂട്യൂബ് ചാനലായ ദിഡെബ്രീഫിലാണ് വാട്‌സന്റെ വെളിപ്പെടുത്തല്‍. 

എന്റെ അമ്മയുടെ അമ്മ ബുധനാഴ്ച ഞങ്ങളെ വിട്ടു പിരിഞ്ഞു. എന്റെ അമ്മയ്ക്ക് എത്ര നല്ല അമ്മയായിരുന്നു മുത്തശ്ശിയെന്ന് എനിക്കറിയാം. വീട്ടിലെ കുടുംബത്തിനൊപ്പമാണ് എന്റെ മനസ് ഇപ്പോള്‍...അവര്‍ക്കൊപ്പം ഈ സമയം ചേരാന്‍ സാധിക്കാത്തതില്‍ ഞാന്‍ എനിക്ക് സങ്കടമുണ്ട്. അവര്‍ക്കാണ് എന്റെ എല്ലാ സ്‌നേഹവും, വാട്‌സന്‍ പറഞ്ഞു. 

അന്തരിച്ച മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സിനും വാട്‌സന്‍ ആദരവര്‍പ്പിച്ചു. അദ്ദേഹത്തെ പോലൊരു വ്യക്തി ഇനി ഒപ്പമില്ലെന്ന് വിശ്വസിക്കാന്‍ വയ്യ. കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്നത് അവസാനിപ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തെ ഞാന്‍ ശരിക്കും അറിയുന്നത്. എപ്പോഴും കൂടുതല്‍ അറിയാനും മെച്ചപ്പെടാനും ശ്രമിച്ച വ്യക്തിയാണ് അദ്ദേഹം എന്നും വാട്‌സന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com