ഡല്‍ഹിയില്‍ നിന്ന് റബാഡ, അശ്വിന്‍, ശ്രേയസ് എന്നിവരെ വേണം; കാര്‍ത്തിക്കിന് ഒഴിവാക്കേണ്ട 3 കെകെആര്‍ താരങ്ങള്‍ ഇവര്‍ 

അവസരം ലഭിച്ചാല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ഏതെല്ലാം കളിക്കാരെ മാറ്റി വാങ്ങും എന്നായിരുന്നു ദിനേശ് കാര്‍ത്തിക്കിനോട് ആര്‍ അശ്വിന്റെ ചോദ്യം
ഡല്‍ഹിയില്‍ നിന്ന് റബാഡ, അശ്വിന്‍, ശ്രേയസ് എന്നിവരെ വേണം; കാര്‍ത്തിക്കിന് ഒഴിവാക്കേണ്ട 3 കെകെആര്‍ താരങ്ങള്‍ ഇവര്‍ 
Updated on: 
1 min read

ദുബായ്: അവസരം ലഭിച്ചാല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ഏതെല്ലാം കളിക്കാരെ മാറ്റി വാങ്ങും എന്നായിരുന്നു ദിനേശ് കാര്‍ത്തിക്കിനോട് ആര്‍ അശ്വിന്റെ ചോദ്യം. മൂന്ന് പേരുകളാണ് കൊല്‍ക്കത്ത നായകന്‍ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ താത്പര്യമുള്ളതായി പറയുന്നത്. 

ഫെര്‍ഗൂസനെ നല്‍കി റബാഡയെ ഡല്‍ഹിയില്‍ നിന്ന് സ്വന്തമാക്കുകയാണ് കാര്‍ത്തിക്കിന്റെ ആഗ്രഹങ്ങളില്‍ ഒന്ന്. നിതീഷ് റാണക്ക് പകരം ശ്രേയസ് അയ്യരേയും, സുനില്‍ നരെയ്‌നിന് പകരം അശ്വിനേയും കാര്‍ത്തിക്കിന് വേണം. 

നിങ്ങളുടെ ഓപ്പണറായിട്ടും നരെയ്‌ന് പകരം തന്നെ സ്വന്തമാക്കുമെന്ന കാര്‍ത്തിക്കിന്റെ വാക്കുകള്‍ ഹൃദയം തൊട്ടെന്നായിരുന്നു അശ്വിന്റെ മറുപടി. നിലവില്‍ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പ് റബാഡയുടെ കൈകളിലാണ്. 2018 മുതല്‍ കൊല്‍ക്കത്തയിലുള്ള താരമാണ് നീതീഷ് റാണ. 2012 മുതല്‍ സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്കൊപ്പമുണ്ട്. 

കളിയിലേക്ക് വരുമ്പോള്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തുകയാണ് കൊല്‍ക്കത്ത. സണ്‍റൈസേഴ്‌സിനെതിരെ ഗില്ലിന്റേയും മോര്‍ഗന്റേയും മികവില്‍ ഏഴ് വിക്കറ്റ് ജയമാണ് കൊല്‍ക്കത്ത നേടിയത്. സെപ്തംബര്‍ 30ന് രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER