ഡാരന്‍ സമിയെ വംശീയമായി അധിക്ഷേപിച്ചവരില്‍ ഇഷാന്ത് ശര്‍മയും, 2014ലെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് തെളിവ്‌

2014ല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇത്. ഭുവനേശ്വര്‍ കുമാര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരും ഫോട്ടോയിലുണ്ട്
ഡാരന്‍ സമിയെ വംശീയമായി അധിക്ഷേപിച്ചവരില്‍ ഇഷാന്ത് ശര്‍മയും, 2014ലെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് തെളിവ്‌
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ വെച്ച് വംശീയ അധിക്ഷേപം നേരിട്ടെന്ന ഡാരന്‍ സമിയുടെ ആരോപണം ശരിവെക്കുന്ന തെളിവുകള്‍ സമൂഹമാധ്യമങ്ങളില്‍. സമിയെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കാലു എന്നാണ് ഇഷാന്ത് ശര്‍മ വിളിക്കുന്നത്. 

2014ല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇത്. ഭുവനേശ്വര്‍ കുമാര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരും ഫോട്ടോയിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോള്‍ കറുത്തവന്‍ എന്ന് അര്‍ഥം വരുന്ന കാലൂ എന്ന് സഹതാരങ്ങള്‍ തന്നെ വിളിച്ചിരുന്നതായാണ് സമി ആരോപിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ishant Sharma (@ishant.sharma29) on

തന്നെ കാലു എന്ന് വിളിക്കുമ്പോള്‍ അവിടെ എല്ലാവരും ചേര്‍ന്നിരുന്ന് ചിരിക്കുമായിരുന്നു. ആദ്യം കരുത്തന്‍ എന്നാണ് ഇതിന്റെ അര്‍ഥം എന്ന് കരുതി. എന്നാല്‍ പിന്നെയാണ് തന്നെ അധിക്ഷേപിക്കുകയാണെന്ന് മനസിലായതെന്നും സമി പറഞ്ഞു. 2013-2014 സീസണിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി സമി കളിച്ചത്. 

ലക്ഷ്മണിന് ജന്മദിനാശംസ നേര്‍ന്ന ട്വീറ്റിലും കാലു എന്ന വാക്ക് സമി ഉപയോഗിക്കുന്നുണ്ട്. വര്‍ണ വിവേചനത്തോട് ചേര്‍ന്ന് വായിക്കാവുന്ന ഈ വാക്ക് ഉപയോഗിച്ച് സമിയെ വിളിക്കുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാനേജ്‌മെന്റിനും വ്യക്തമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

തന്നെ കാലു എന്ന് വിളിച്ചിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുമായി ബന്ധപ്പെടുമെന്നും, എന്തിനാണ് തന്നെ അങ്ങനെ വിളിച്ചത് എന്ന് ചോദിക്കുമെന്നും സമി പറയുന്നു. എന്നാല്‍ 2014ല്‍ അങ്ങനെ ആരെങ്കിലും സമിയെ വിളിച്ചിരുന്നതായി അറിയില്ലെന്നായിരുന്നു സഹതാരങ്ങളായിരുന്ന ഇര്‍ഫാന്‍ പഠാനും, പാര്‍ഥീവ് പട്ടേലും പ്രതികരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com