ഡ്രിബ്ലിങിലൂടെ ഒറ്റ ദിവസം കൊണ്ട് ആരാധകരെ സൃഷ്ടിച്ച 'കൊച്ചു മെസി'; മാതാപിതാക്കൾക്ക് അമ്പരപ്പ്, ആഹ്ലാദം

കാസര്‍കോട് ജില്ലയിലെ പരപ്പ അടൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ മഹ്‌റൂഫാണ് ആ കൊച്ചു മെസി
ഡ്രിബ്ലിങിലൂടെ ഒറ്റ ദിവസം കൊണ്ട് ആരാധകരെ സൃഷ്ടിച്ച 'കൊച്ചു മെസി'; മാതാപിതാക്കൾക്ക് അമ്പരപ്പ്, ആഹ്ലാദം
Updated on
1 min read

കാസർകോട്: പറമ്പിലെ ചെളി വെള്ളത്തില്‍ തകര്‍പ്പന്‍ ഡ്രിബ്ലിങ്ങുമായെത്തിയ ഒരു മിടുക്കനാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം ഇയാന്‍ ഹ്യൂം, ഡച്ച്- സ്പാനിഷ് ഫുട്‌ബോള്‍ താരമായ ഹാന്‍സ് മള്‍ഡറും ഉള്‍പ്പെടെയുള്ളവര്‍ ഈ കളി കണ്ട് അത്ഭുതപ്പെട്ടു. ഒപ്പം താരത്തെ വിട്ടുകളയരുത് എന്നൊരു അഭിപ്രായം ഹ്യൂം പങ്കിടുകയും ചെയ്തു. 

കാസര്‍കോട് ജില്ലയിലെ പരപ്പ അടൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ മഹ്‌റൂഫാണ് ആ കൊച്ചു മെസി. സമൂഹ മാധ്യമങ്ങളില്‍ 13കാരനായ മഹ്‌റൂഫിന്റെ ഡ്രിബ്ലിങ് വൈറലായി പടര്‍ന്നപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫാന്‍സ് ഗ്രൂപ്പായ മഞ്ഞപ്പടയും അത് ഷെയര്‍ ചെയ്തിരുന്നു. ഇതിന് അടിയില്‍ വന്നായിരുന്നു ഹ്യൂമിന്റെ കമന്റ്. 

കർണാടക അതിർത്തിക്കടുത്താണ് മഹ്റൂഫിന്റെ വീട്. പിതാവ് ഡിപി മു​ഹമ്മദ് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ സപ്ലയറായി ജോലി ചെയ്യുകയാണ്. മഹ്റൂഫിന്റെ സുഹൃത്തുക്കൾ ചേർന്ന് അവന്റെ പേരിൽ ഒരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഇൻസ്റ്റയിൽ മഹ്റൂഫിന് ഒരു ഫാൻ പേജും വന്നു കഴിഞ്ഞു. 

ഒറ്റ ദിവസം കൊണ്ടുതന്നെ തന്റെ മകന്റെ ഫുട്ബോൾ മികവ് ലോകത്തിന്റെ ശ്രദ്ധയിലെത്തിയതിൽ ഈ പിതാവ് അതിയായി സന്തോഷിക്കുന്നുണ്ട്. പരപ്പ ക്ലാസിക്ക് എന്ന ക്ലബിനായി മകൻ കളിക്കാനിറങ്ങുന്നുണ്ടെന്ന് മുഹമ്മദ് പറഞ്ഞു. മിസ്രിയയാണ് മഹ്റൂഫിന്റെ മാതാവ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com