താരതമ്യം ബുദ്ധിമുട്ടാണ്; എന്റെ ടീമില്‍ മെസിക്കായിരിക്കും സ്ഥാനം റൊണാള്‍ഡോയ്ക്കല്ല- പെലെ

താന്‍ ഒരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോക്കല്ല ലയണല്‍ മെസിക്കായിരിക്കും സ്ഥാനമെന്ന് പെലെ പറയുന്നു
താരതമ്യം ബുദ്ധിമുട്ടാണ്; എന്റെ ടീമില്‍ മെസിക്കായിരിക്കും സ്ഥാനം റൊണാള്‍ഡോയ്ക്കല്ല- പെലെ
Updated on
1 min read

ന്യൂല്‍ഹി: ലയണൽ മെസിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ എന്നത് ഫുട്ബോൾ പ്രേമികൾക്കിടയിൽ സജീവമായി നിൽക്കുന്ന വാദമാണ്. അതിപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ഈ തർക്കത്തിൽ തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബ്രസീല്‍ ഇതിഹാസം പെലെ.

താന്‍ ഒരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോക്കല്ല ലയണല്‍ മെസിക്കായിരിക്കും സ്ഥാനമെന്ന് പെലെ പറയുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവേയാണ് പെലെ തന്റെ നിലപാട് വ്യക്തമാക്കിയത്. റൊണാള്‍ഡോയെയും മെസിയെയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇരുവരും വ്യത്യസ്ത രീതിയില്‍ കളിക്കുന്നവരാണ്. ജോര്‍ജ് ബെസ്റ്റുമായി പലരും തന്നെ താരതമ്യം ചെയ്യാറുണ്ട്. പക്ഷേ ഞങ്ങള്‍ വ്യത്യസ്ത ശൈലിയില്‍ കളിച്ചവരാണ്.

അതുപോലെ റൊണാള്‍ഡോ ഒരു സെന്റര്‍ ഫോര്‍വേര്‍ഡാണ്. എന്നാല്‍, മെസിയാകട്ടെ കളി മനയാന്‍ കഴിയുന്ന കളിക്കാരനാണ്. 

ഫുട്‌ബോളില്‍ ഇന്ന് പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് താരങ്ങള്‍ക്ക് കിട്ടുന്ന സൗകര്യങ്ങളില്‍. ഞങ്ങള്‍ക്കറിയാത്ത പല സൗകര്യങ്ങളും ഇന്നത്തെ താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും പെലെ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com