

തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്കെത്തി പ്ലേഓഫ് സാധ്യത ഏറെ കുറെ ഉറപ്പിച്ചതിന്റെ ആശ്വാസത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പ്. തോല്‍വികളിലേക്ക് വീണപ്പോള്‍ വിമര്‍ശനവുമായെത്തിയ ടീം ഉടമ ഷാരൂഖ് ഖാനെ കളി ജയിപ്പിച്ച് സന്തോഷിപ്പിച്ചതിന് പുറമെ ഷാരൂഖിന്റെ തന്നെ വിവിധ ഡയലോഗുകള്‍ അനുകരിച്ച് ചിരിപ്പിക്കുകയുമാണ് ടീം അംഗങ്ങള്‍.
നായകന്‍ ദിനേശ് കാര്‍ത്തിക്കും ക്രിസ് ലിന്നുമെല്ലാം ഷാരൂഖിന്റെ പ്രശസ്തമായ ഡയലോഗുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹിന്ദി അറിയാത്ത ഓസ്‌ട്രേലിയന്‍ കളിക്കാരനായ ക്രിസ് ലിന്ന് റയീസ് സിനിമയിലെ ഷാരൂഖിന്റെ ബാറ്ററി നഹി ബോല്‍നെ കാ എന്ന ഡയലോഗ് പറയാനുള്ള കഠിന ശ്രമത്തിലാണ്.
യുവതാരങ്ങളായ ഷുബ്മാന്‍ ഗില്ലും ശിവം മവിയും മെയിന്‍ ഹൂ നാ സിനിമയിലെ ഷാരൂഖിന്റെ ചുവടുകളാണ് ട്രൈ ചെയ്യുന്നത്. ഇവര്‍ക്കൊപ്പം റോബിന്‍ ഉത്തപ്പയും, പീയുഷ് ചൗളയും, കുല്‍ദീപ് യാദവുമുണ്ട്.
പക്ഷേ ഈ കളി ഇനി വേണ്ടെന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ക്രിക്കറ്റ് ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു. അഭിനയം നിങ്ങള്‍ എനിക്കും എന്ന് പറഞ്ഞായിരുന്നു ഷാരൂഖിന്റെ കളിയാക്കല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates