ദ്യോക്കോവിചിന്റെ ഉജ്ജ്വല തിരിച്ചുവരവ്; നദാലിനെ വീഴ്ത്തി വിംബിള്‍ഡണ്‍ ഫൈനലില്‍

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ചാംപ്യനുമായ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ദ്യോക്കോ ഫൈനലിലേക്ക് കുതിച്ചെത്തിയത്
ദ്യോക്കോവിചിന്റെ ഉജ്ജ്വല തിരിച്ചുവരവ്; നദാലിനെ വീഴ്ത്തി വിംബിള്‍ഡണ്‍ ഫൈനലില്‍
Updated on
1 min read

ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് വിംബിള്‍ഡണ്‍ ടെന്നീസിന്റെ ഫൈനലില്‍. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ചാംപ്യനുമായ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ദ്യോക്കോ ഫൈനലിലേക്ക് കുതിച്ചെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനാണ് ദ്യോക്കോവിചിന്റെ എതിരാളി. 

പരുക്കും ഫോമില്ലായ്മയും കുഴക്കിയ ദ്യോക്കോവിചിന്റെ ഗംഭീര തിരിച്ചുവരവിനാണ് ഓള്‍ ഇംഗ്ലണ്ട് ക്ലബ് സാക്ഷ്യം വഹിച്ചത്. തുല്ല്യ ശക്തരായ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം ആവേശം വിതറി. നാലില്‍ രണ്ട് സെറ്റുകള്‍ ഇരുവരും പങ്കിട്ടപ്പോള്‍ അവസാന സെറ്റ് നിര്‍ണായകമായി. ഇരു താരങ്ങളും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പൊരുതിയപ്പോള്‍ മത്സരം 10-8ന് ദ്യോക്കോവിച് സ്വന്തമാക്കുകയായിരുന്നു. 6-4, 3-6, 7-6 (11-9), 3-6, 10-8. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com