നന്നായിക്കൂടെ, ബലോട്ടെല്ലിയോട് ഇറ്റാലിയന്‍ പരിശീലകന്‍ ജംപീറോ വെന്റൂറ

നന്നായിക്കൂടെ, ബലോട്ടെല്ലിയോട് ഇറ്റാലിയന്‍ പരിശീലകന്‍ ജംപീറോ വെന്റൂറ
Updated on: 
1 min read

നീസെ:  ഇറ്റാലിയന്‍ ദേശീയ ടീമിലെടുക്കണമെങ്കില്‍ മരിയോ ബലോട്ടെല്ലി രണ്ടിലൊന്ന് തീരുമാനിക്കണമെന്ന് പരിശീലകന്‍ ജംപീറോ വെന്റൂറ. യൂറോ കപ്പിനു ശേഷം ടീമിന്റെ ചുമതലയേറ്റ വെന്റൂറ ഇതുവരെ ബലോട്ടെല്ലിയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 

സാങ്കേതികപരമായ കാരണങ്ങളല്ല ബലോട്ടെല്ലിയെ ടീമിലെടുക്കാത്തത്. മറിച്ച് മറ്റുള്ള കാരണങ്ങളാണ്. താന്‍ ഇതുവരെ ബലോട്ടെല്ലിയെ പരിശീലിപ്പിച്ചിട്ടില്ല. എന്നാള്‍ പരിശീലിപ്പിച്ച മറ്റുള്ളവര്‍ക്ക് പല പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. ബലോട്ടെല്ലിയെ ടീമിലെടുക്കാത്തതിന്റെ കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നങ്ങളൊക്കെ ഒതുക്കി ടീമിലേക്ക് വരണോ എന്ന് കാര്യത്തില്‍ ബലോട്ടെല്ലിയാണ് തീരുമാനമെടുക്കേണ്ടതെന്നും വെന്റൂറ അറിയിച്ചു.

പരിശീലകരുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന ബലോട്ടെല്ലിയെ പ്രമുഖ ക്ലബ്ബുകള്‍ ടീമിലെത്തിക്കാന്‍ മടിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER