''നിങ്ങളുടെ മകനാല്‍ ഞാന്‍ ഔട്ടാവല്ലേ എന്ന് പ്രാര്‍ഥിക്കൂ, എന്റെ പിതാവിനോട് മുഹമ്മദ് യൂസഫ് പറഞ്ഞു, ഹാട്രിക് വിക്കറ്റാക്കിയാണ് ഞാന്‍ ആഘോഷിച്ചത്''

ഞാന്‍ ഔട്ട് ആയാല്‍ അത് നിങ്ങളുടെ മകന്റെ കൈകൊണ്ട് ആവല്ലേ എന്ന് പ്രാര്‍ഥിക്കൂ എന്നാണ് മുഹമ്മദ് യൂസഫ് എന്റെ പിതാവിനോട് പറഞ്ഞത്
''നിങ്ങളുടെ മകനാല്‍ ഞാന്‍ ഔട്ടാവല്ലേ എന്ന് പ്രാര്‍ഥിക്കൂ, എന്റെ പിതാവിനോട് മുഹമ്മദ് യൂസഫ് പറഞ്ഞു, ഹാട്രിക് വിക്കറ്റാക്കിയാണ് ഞാന്‍ ആഘോഷിച്ചത്''
Updated on
1 min read

മുംബൈ: കറാച്ചി ടെസ്റ്റില്‍ ഇര്‍ഫാന്‍ പഠാന്റെ ഹാട്രിക്കാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര പിടിക്കാന്‍ പ്രതീക്ഷ നല്‍കിയത്. പക്ഷേ പാകിസ്ഥാന് മേല്‍ പഠാന്‍ തുടക്കത്തിലേല്‍പ്പിച്ച പ്രഹരത്തിനും ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാനായില്ല. 2006ലെ കറാച്ചി ടെസ്റ്റില്‍ മികച്ച കളി പുറത്തെടുക്കാന്‍ മാത്രം ആവേശം തന്നില്‍ നിറഞ്ഞതിനെ കുറിച്ച് പറയുകയാണ് പഠാന്‍ ഇപ്പോള്‍. 

പര്യടനത്തിന് മുന്‍പ് മുഹമ്മദ് യൂസഫ് എന്റെ പിതാവുമായി സംസാരിച്ചിരുന്നു. എന്റെ പിതാവ് എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണ്. എല്ലാവരോടും അദ്ദേഹം തുറന്ന് സംസാരിക്കും. മുഹമ്മദ് യൂസഫ് സംസാരിക്കാനെത്തിയപ്പോഴും എന്റെ പിതാവ് അതിന് തയ്യാറായി. ഞാന്‍ ഔട്ട് ആയാല്‍ അത് നിങ്ങളുടെ മകന്റെ കൈകൊണ്ട് ആവല്ലേ എന്ന് പ്രാര്‍ഥിക്കൂ എന്നാണ് മുഹമ്മദ് യൂസഫ് എന്റെ പിതാവിനോട് പറഞ്ഞത്. 

കറാച്ചി ടെസ്റ്റില്‍ ഹാട്രിക് എനിക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ മുഹമ്മദ് യൂസഫാണ് സ്‌ട്രൈക്ക് ചെയ്തിരുന്നത്. ഞാന്‍ അവിടെ യൂസഫിന്റെ പാഡില്‍ കൊള്ളിക്കാനാണ് ശ്രമിച്ചത്. സ്റ്റംപ് ലക്ഷ്യം വെച്ചില്ല. എന്നാല്‍ ഇന്‍സൈഡായി എത്തിയ പന്ത് സ്റ്റംപ് തെറിപ്പിച്ചു. അന്ന് മുതല്‍ ഞാന്‍ എന്ത് പ്ലാന്‍ ചെയ്യുന്നുവോ അതെല്ലാം സാധിച്ചെടുക്കാന്‍ എനിക്കായി, പഠാന്‍ പറഞ്ഞു. 

എന്റെ ഇന്‍സ്വിങ്ങറാണ് അന്ന് യൂസഫിന്റെ വിക്കറ്റ് വീഴ്ത്തിയത്. കരിയറിലെ ഏറ്റവും മികച്ച വിക്കറ്റുകളില്‍ ഒന്നായാണ് ഞാന്‍ ഇതിനെ കാണുന്നത്. കരിയറിലെ ടോപ് 5 ഡെലിവറികള്‍ എടുത്താല്‍ അതില്‍ യൂസഫിന്റെ വിക്കറ്റ് വീഴ്ത്തിയതും ഉണ്ടാവും. കറാച്ചി ടെസ്റ്റിന് മുന്‍പും ഹാട്രിക് എനിക്ക് മുന്‍പിലേക്ക് വന്നെങ്കിലും സാധ്യമായില്ല. ഇവിടെ ഹാട്രിക്കിലേക്ക് എത്താന്‍ വലിയ സാധ്യത ഞാന്‍ കണ്ടപ്പോള്‍ യൂസഫ് പഠാനാണ് മുന്‍പിലെന്ന് ഓര്‍ത്തു, പിതാവിനോട് അദ്ദേഹം പറഞ്ഞ വാക്കുകളും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com