നിങ്ങള്‍ ഒന്നുമല്ലാതിരുന്നപ്പോള്‍ ഞാന്‍ പരിശുദ്ധ, ഇപ്പോള്‍...ഷമിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോയുമായി ഹസിന്‍ ജഹാന്‍

'നിങ്ങള്‍ക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് സല്‍സ്വഭാവിയും പരിശുദ്ധയുമായിരുന്നു. ഇന്ന് നിങ്ങള്‍ വലിയ താരമായി മാറി കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവളായി'
നിങ്ങള്‍ ഒന്നുമല്ലാതിരുന്നപ്പോള്‍ ഞാന്‍ പരിശുദ്ധ, ഇപ്പോള്‍...ഷമിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോയുമായി ഹസിന്‍ ജഹാന്‍
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വീണ്ടും ലക്ഷ്യം വെച്ച് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. മുഹമ്മദ് ഷമിക്ക് ഒപ്പമുള്ള ഏതാനും വര്‍ഷം മുന്‍പത്തെ സ്വകാര്യ ഫോട്ടോയാണ് ഹസിന്‍ ജഹാന്‍ ഇപ്പോള്‍ പുറത്തു വിടുന്നത്. 

ഫോട്ടോ പങ്കുവെച്ച് ഹസിന്‍ ജഹാന്‍ കുറിച്ചത് ഇങ്ങനെ, നിങ്ങള്‍ക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് സല്‍സ്വഭാവിയും പരിശുദ്ധയുമായിരുന്നു. ഇന്ന് നിങ്ങള്‍ വലിയ താരമായി മാറി കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവളായി. നുണകള്‍ കൊണ്ട് ഒന്നും മൂടി വെക്കാനാവില്ല. മുതലക്കണ്ണീര്‍ മാത്രമേ ബാക്കിയുണ്ടാവൂ...

മുഹമ്മദ് ഷമിക്കും കുടുംബത്തിനും നേരെ വലിയ ആരോപണങ്ങളുമായാണ് ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നത്. ഗാര്‍ഹീക പീഡനത്തിന് പരാതി നല്‍കിയിരുന്നു. മുഹമ്മദ് ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് ഹസിന്‍ ജഹാന്‍ ഷമിയുടെ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തു വിടുകയുണ്ടായി. എന്നാല്‍ ആരോപണങ്ങളൊന്നും തന്നെ കളിക്കളത്തിലെ ഷമിയെ ബാധിച്ചില്ല. പകരം കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് ഷമി ഉയരുകയാണ് ഉണ്ടായത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by hasin jahan (@hasinjahanofficial) on

കുടുംബാന്തരീക്ഷത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് വട്ടം ആത്മഹത്യക്ക് മുതിര്‍ന്നതായും മുഹമ്മദ് ഷമി അടുത്തിടെ പറഞ്ഞിരുന്നു. അന്ന് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കാന്‍ കൂടിയായില്ല. എന്നാല്‍ എല്ലാ പിന്തുണയും നല്‍കി കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നു. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കൊടുക്കാനാണ് അവര്‍ തന്നോട് നിര്‍ദേശിച്ചതെന്നും മുഹമ്മദ് ഷമി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com