നീ എങ്ങോട്ടാണ് നോക്കുന്നത്, ഇവിടെ നോക്കൂ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വിന്റി20യ്ക്കിടെ ക്യാപ്റ്റന്‍ കൂളെന്ന് പേരെടുത്ത ധോനി രോക്ഷത്തോടെ മനീഷ് പാണ്ഡെയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ദേഷ്യത്തോടെയുള്ള ധോനിയുടെ മുഖഭാവം ക്യാമറയിലും, പറഞ്ഞ വാക്കുകള്‍ സ്റ്റമ്പ് മൈക്കിലും പതിഞ്ഞതോടെ സംഭവം ഇന്റര്‍നെറ്റില്‍ വൈറലായി പടരുന്നുണ്ട്.
ഏത് സമ്മര്‍ദ്ദ സാഹചര്യത്തിലും സൗമ്യത കൈവിടാതെ കളിക്കളത്തില്‍ നില്ക്കുന്നു എന്നതായിരുന്നു ധോനിയുടെ ഏറ്റവും വലിയ സവിശേഷതയായി പലരും പറഞ്ഞിരുന്നത്. എന്നാല്‍ റണ്‍സിനായുള്ള ഓട്ടത്തിനിടയില്‍ പാണ്ഡെയുടെ ഭാഗത്ത് നിന്നുമുണ്ടായ അലഭാവം ധോനിയെ ക്ഷുഭിതനാക്കി.
ധോനിയും പാണ്ഡെയും ചേര്‍ന്നുള്ള 98 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു രണ്ടാം ട്വിന്റി20യില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. എന്നാല്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ഡുമിനിയുടെ മികവില്‍ അനായാസം മറികടക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates