നെറ്റ്‌സില്‍ ഞാന്‍ കണ്ടതിലെ ഏറ്റവും മോശം കളിക്കാരനാണ് സുനില്‍ ഗാവസ്‌കര്‍; എങ്ങനെ റണ്‍സ് കണ്ടെത്തിയെന്ന് അത്ഭുതപ്പെടും: കിരണ്‍ മോറെ

നാളത്തെ മത്സരത്തിനായി ഗാവസ്‌കര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നു എന്ന് വെക്കുക. നെറ്റ്‌സിലേയും ഗ്രൗണ്ടിലേയും പ്രകടനങ്ങള്‍ തമ്മില്‍ 99.9 ശതമാനത്തിന്റെ വ്യത്യാസമുണ്ടാവും
നെറ്റ്‌സില്‍ ഞാന്‍ കണ്ടതിലെ ഏറ്റവും മോശം കളിക്കാരനാണ് സുനില്‍ ഗാവസ്‌കര്‍; എങ്ങനെ റണ്‍സ് കണ്ടെത്തിയെന്ന് അത്ഭുതപ്പെടും: കിരണ്‍ മോറെ
Updated on
1 min read

ന്യൂഡല്‍ഹി: നെറ്റ്‌സിലെ ഏറ്റവും മോശം കളിക്കാരനാണ് സുനില്‍ ഗാവസ്‌കറെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ. നെറ്റ്‌സിലേയും യഥാര്‍ഥ പിച്ചിലേയും ഗാവസ്‌കറിന്റെ പ്രകടനത്തില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് കിരണ്‍ മോറെ പറയുന്നത്. 

നെറ്റ്‌സില്‍ പരിശീലനം നടത്തുന്നത് ഗാവസ്‌കറിന് ഇഷ്ടമല്ലായിരുന്നു. നാളത്തെ മത്സരത്തിനായി ഗാവസ്‌കര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നു എന്ന് വെക്കുക. നെറ്റ്‌സിലേയും ഗ്രൗണ്ടിലേയും പ്രകടനങ്ങള്‍ തമ്മില്‍ 99.9 ശതമാനത്തിന്റെ വ്യത്യാസമുണ്ടാവും. നെറ്റ്‌സില്‍ ഗാവസ്‌കര്‍ കളിക്കുന്നത് കണ്ടാല്‍ നമുക്ക് തോന്നും, എങ്ങനെയാണ് റണ്‍സ് കണ്ടെത്തുക എന്ന്...

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ മികവാണ് ദൈവം ഗാവസ്‌കറിന് നല്‍കിയിരിക്കുന്ന ഏറ്റവും നല്ല സമ്മാനം. ശ്രദ്ധ ചെലുത്താന്‍ ഗാവസ്‌കറിനുള്ള കഴിവ് അവിശ്വസനീയമാണ്. തന്റെ ഇടത്തേക്ക് ഗാവസ്‌കര്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അദ്ദേഹത്തിന്റെ അടുത്തെത്താനാവില്ല. ആരേയും ഗാവസ്‌കര്‍ കേള്‍ക്കുകയുമില്ല...കിരണ്‍ മോറെ പറഞ്ഞു. 

അച്ചടക്കമുള്ള കളിക്കാരനാണ് ഗാവസ്‌കര്‍. ഇന്ത്യന്‍ ടീമിലേക്ക് ഞാന്‍ എത്തിയ സമയം ഒരു സംഭവമുണ്ടായി. വാംങ്കഡെയില്‍ നടന്ന ഒരു ടെസ്റ്റില്‍ 30-40 റണ്‍സ് നേടി ഗാവസ്‌കര്‍ പുറത്തായി. ഗാവസ്‌കര്‍ ഗ്രൗണ്ടില്‍ നിന്ന് തിരികെ കയറി വന്ന സമയം ആരും ഡ്രസിങ് റൂമിലുണ്ടായില്ല. ഓരോ കോര്‍ണറിലുമായി ഒളിച്ചിരിക്കാനായിരുന്നു എല്ലാവരുടേയും ശ്രമം...

ഡക്കായോ, അഞ്ച് റണ്‍സിനോ പത്ത് റണ്‍സിനോ പുറത്തായാല്‍ ഗാവസ്‌കറിന് ഒന്നുമില്ല. എന്നാല്‍ 30-40 റണ്‍സ് എടുത്ത് നില്‍ക്കെ പുറത്തായാല്‍ ഗാവസ്‌കര്‍ വളരെ അസ്വസ്ഥനാവും. എങ്ങനെ ഞാന്‍ പുറത്തായി എന്നതിലെ ദേഷ്യമാവും അദ്ദേഹത്തിനെന്നും കിരണ്‍ മോറെ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com