'നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങുന്നത് തെറ്റ്'; ഒടുവില്‍ പോണ്ടിങ്ങും അശ്വിന്റെ നിലപാടിനൊപ്പം

'നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങുന്നത് തെറ്റ്'; ഒടുവില്‍ പോണ്ടിങ്ങും അശ്വിന്റെ നിലപാടിനൊപ്പം

മങ്കാദിങ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്നും, അശ്വിനെ ഇത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും പോണ്ടിങ് പറഞ്ഞിരുന്നു
Published on

ദുബായ്: ബൗളര്‍ ഡെലിവറി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് ലൈന്‍ വിട്ട് പുറത്തേക്ക് ഇറങ്ങിയാല്‍ അത് തെറ്റാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്. മങ്കാദിങ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്നും, അശ്വിനെ ഇത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും പോണ്ടിങ് പറഞ്ഞിരുന്നു. 

എന്നാലിപ്പോള്‍ അശ്വിന്റെ നിലപാടിനോട് യോജിച്ചാണ് പോണ്ടിങ്ങിന്റെ വാക്കുകള്‍. അശ്വിനൊപ്പം യൂട്യൂബ് ചാറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു പോണ്ടിങ്. ക്രീസ് ലൈന്‍ വിട്ട് ബാറ്റ്‌സ്മാന്‍ അങ്ങനെ പുറത്തേക്ക് വരുന്നുണ്ടെങ്കില്‍ അത് നിര്‍ത്താന്‍ വേണ്ടത് ചെയ്യണം. ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് 2-3 യാര്‍ഡ് മുന്‍പോട്ട് നോണ്‍ സ്‌ട്രൈക്കര്‍ കയറുന്നത് കബളിപ്പിക്കലാണ്, പോണ്ടിങ് പറഞ്ഞു.

അങ്ങനെ ചെയ്താല്‍ റണ്‍ പെനാല്‍റ്റി ശിക്ഷയായി നല്‍കണം. ബൗളര്‍ ഡെലിവറി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ക്രീസ് വിട്ടാല്‍ 10 റണ്‍സ് പെനാല്‍റ്റിയായി കുറയ്ക്കണം. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ടതാണെന്നും ഓസീസ് മുന്‍ നായകന്‍ ചൂണ്ടിക്കാണിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com