ന്യൂസിലാന്‍ഡിന് സന്തോഷ വാര്‍ത്ത, പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോള്‍ വില്യംസണും കളിക്കും 

നായകന്‍ കെയിന്‍ വില്യംസണ്‍ മൂന്നാം ഏകദിനം കളിക്കും. പരിക്കില്‍ നിന്ന് പുറത്ത് വന്ന് വില്യംസണ്‍ ഫിറ്റന്‌സ് വീണ്ടെടുത്തതായി ടീം വ്യക്തമാക്കി
ന്യൂസിലാന്‍ഡിന് സന്തോഷ വാര്‍ത്ത, പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോള്‍ വില്യംസണും കളിക്കും 
Updated on: 
1 min read

ഹാമില്‍ട്ടണ്‍: പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിടുന്ന ന്യൂസിലാന്‍ഡിന് സന്തോഷവാര്‍ത്ത. നായകന്‍ കെയിന്‍ വില്യംസണ്‍ മൂന്നാം ഏകദിനം കളിക്കും. പരിക്കില്‍ നിന്ന് പുറത്ത് വന്ന് വില്യംസണ്‍ ഫിറ്റന്‌സ് വീണ്ടെടുത്തതായി ടീം വ്യക്തമാക്കി. 

ഇന്ത്യ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ കളിക്കാന്‍ പോയ സ്പിന്നര്‍ ഇഷ് സോധിയേയും, പേസര്‍ ബ്ലയര്‍ തിക്‌നറിനേയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി20 മുതല്‍ വില്യംസണ്‍ പരിക്കിന്റെ പിടിയിലായിരുന്നു. ഫീല്‍ഡ് ചെയ്യവെ തോളിന് പരിക്കേറ്റതാണ് വില്യംസണിന് വിനയായത്. 

നിലവില്‍ നാളെ കളിക്കാനിറങ്ങാന്‍ വില്യംസണ്‍ പൂര്‍ണമായും ഫിറ്റാണ്. എന്നാല്‍ നാളെ രാവിലെ ഒരു അവസാന പരിശോധന കൂടി നടത്തും. തലേന്ന് രാത്രി പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും ന്യൂസിലാന്‍ഡിന്റെ മുഖ്യ പരിശീലകന്‍ ഷെയ്ന്‍ ജര്‍ഗന്‍സന്‍ പറഞ്ഞു. 

ഉദരസംബന്ധമായ പ്രശ്‌നങ്ങളാണ് പേസര്‍ തിം സൗത്തിയേയും, മിച്ചല്‍ സാന്ത്‌നറിനേയും ബാധിച്ചത്. വൈറല്‍ ഫീവറാണ് കഗെലിജനെ ബാധിച്ചത്. മൂന്നാം ഏകദിനത്തിന് മുന്‍പ് ഇവര്‍ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER