

കിങ്‌സ്റ്റണ്‍: കഴിഞ്ഞ കാലങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ നേരിട്ട് പോന്നതിനെല്ലാം പകരം ചോദിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. സമത്വവും പരിഗണനയും ബഹുമാനവുമാണ് ഞങ്ങള്‍ ചോദിക്കുന്നത്, വര്‍ണ വിവേചനത്തിനെതിരെ ലോകം മുഴുവന്‍ ഒരിക്കല്‍ കൂടി അലയൊലികള്‍ ഉയരുമ്പോള്‍ വിന്‍ഡിസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
ഇനിയും ഇത് സഹിക്കാനാവില്ല. ഒരു കറുത്ത വര്‍ഗക്കാരന്‍ എന്ന നിലയില്‍ എന്തെല്ലാമാണ് കഴിഞ്ഞ കാലങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ നേരിട്ട പ്രയാസങ്ങള്‍ എന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നുണ്ട്. എന്തുകൊണ്ട് ഞങ്ങള്‍ക്കിത് വീണ്ടും വീണ്ടും അനുഭവിക്കേണ്ടി വരുന്നു. ഞങ്ങള്‍ക്ക് സമത്വം വേണം, ബ്രാവോ പറഞ്ഞു.
ഞങ്ങള്‍ക്ക് പ്രതികാരം ചെയ്യണ്ട, യുദ്ധവും വേണ്ട. ഞങ്ങള്‍ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കണം. നിങ്ങള്‍ എന്താണോ അത് അംഗീകരിച്ച് ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. അതാണ് പ്രധാനപ്പെട്ട കാര്യം. ഞങ്ങള്‍ക്കും ഭംഗിയുണ്ട്, കരുത്തുണ്ട്. ലോകത്തിലെ മഹാന്മാരിലേക്ക് നിങ്ങള്‍ നോക്കൂ. നെല്‍സന്‍ മണ്ടേല, മുഹമ്മദ് അലി, മൈക്കല്‍ ജോര്‍ദാന്‍...ഞങ്ങള്‍ക്കായി വഴി തുറന്നിട്ട മഹാന്മാരായ നേതാക്കളുണ്ട്...
നേരത്തെ ക്രിസ് ഗെയ്‌ലും, വിന്‍ഡിസ് മുന്‍ നായകന്‍ ഡാരന്‍ സമിയും വംശീയ അധിക്ഷേപം നേരിട്ടതായി വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോള്‍ കാലു എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നതായാണ് സമി പറഞ്ഞത്. വിന്‍ഡിസ് ടീമിനുള്ളിലും കളിക്കാനായി പോയ എല്ലായിടത്തും വിവേചനം നേരിട്ടതായാണ് ക്രിസ് ഗെയ്ല്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates