പണം സമാഹരിക്കാന്‍ മുന്നിട്ടിറങ്ങി സഹലും, ഇന്ത്യക്കായി കളിച്ച ജേഴ്‌സി ലേലത്തില്‍

ജേഴ്‌സി ലേലത്തില്‍ വെച്ചതില്‍ നിന്ന് ലഭിച്ച തുക സഹല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
പണം സമാഹരിക്കാന്‍ മുന്നിട്ടിറങ്ങി സഹലും, ഇന്ത്യക്കായി കളിച്ച ജേഴ്‌സി ലേലത്തില്‍
Updated on
1 min read

കണ്ണൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തവുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ്. ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങിയ ജേഴ്‌സി ലേലത്തില്‍ വെച്ചാണ് സഹല്‍ പണം സമാഹരിക്കുന്നത്. 

ജേഴ്‌സി ലേലത്തില്‍ വെച്ചതില്‍ നിന്ന് ലഭിച്ച തുക സഹല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ലേലം. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി ജൂണ്‍ 22 വരെ ലേലത്തില്‍ പങ്കെടുക്കാം. 

ലേലത്തില്‍ വെച്ച് ഒരാഴ്ച കൊണ്ട് രണ്ട് ലക്ഷം രൂപ പിന്നിട്ടിട്ടു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്കായി അണിഞ്ഞ ജേഴ്‌സിയാണ് സഹല്‍ ലേലത്തില്‍ വെക്കുന്നത്. നേരത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക്കയും പണം സമാഹരിക്കാനായി തന്റെ ജേഴ്‌സി ലേലത്തില്‍ വെച്ചിരുന്നു. 

ഇന്ത്യക്ക് വേണ്ടി ആദ്യമായി കളിച്ചപ്പോഴുള്ള ജേഴ്‌സിയാണ് അനസ് ലേലത്തില്‍ വെച്ചത്. ഇതുവഴി ലഭിച്ച 1,55,555 രൂപ അനസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com