

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം ഹൈദരാബാദ് എഫ്‌സി പരിശീലകന്‍ ഫില്‍ ബ്രൗണിനെ പുറത്താക്കി. നടപ്പ് സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കോച്ചിന്റെ പണി പോയത്.
ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം അഞ്ച് ഗോളുകള്‍ ഏറ്റുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ടീം വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സമനിലകളുമായി നട്ടം തിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയ വലിയ ആശ്വാസമായിരുന്നു ഹൈദരാബാദിനെതിരായ വിജയം.
ബ്ലാസ്‌റ്റേഴ്‌സിനെതിരായ കനത്ത തോല്‍വിയോടെ ഹൈദരാബാദ് അവസാന സ്ഥാനത്താണ് ഇപ്പോള്‍. 12 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഒരു വിജയം മാത്രമാണ് അവര്‍ക്ക് നേടാന്‍ സാധിച്ചത്. ഒന്‍പത് മത്സരങ്ങളില്‍ അവര്‍ക്ക് തോല്‍വിയും പിണഞ്ഞു. ഇതോടെയാണ് പരിശീലകന്റെ കസേര തെറിച്ചത്.
കഴിഞ്ഞ സീസണില്‍ എഫ്‌സി പൂനെ സിറ്റിയുടെ പരിശീലകനായി അവസാന ഘട്ടത്തില്‍ നിയമിതനായ ഫില്‍ ബ്രൗണ്‍ ആറ് മത്സരങ്ങളില്‍ ടീമിനെ ഇറക്കി. അദ്ദേഹത്തിന് കീഴില്‍ ടീം മൂന്ന് വിജയവും രണ്ട് സമനിലയും സ്വന്തമാക്കി. ഒരു തോല്‍വി മാത്രമായിരുന്നു നേരിട്ടത്. ഇതോടെയാണ് ഇത്തവണ അദ്ദേഹത്തെ ഹൈദരാബാദ് സ്വന്തം പാളയത്തിലെത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates