പന്ത് വലയിലാക്കാന്‍ ചെകുത്താന്‍മാര്‍ക്ക് ആളെകിട്ടി; നാട്ടങ്കത്തില്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ ഗോള്‍ നേടിയ യുണൈറ്റഡ് താരം റൊമേലു ലുകാക്കു
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ ഗോള്‍ നേടിയ യുണൈറ്റഡ് താരം റൊമേലു ലുകാക്കു
Updated on
1 min read

ഹൂസ്റ്റണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണു മുന്നോടിയായുള്ള സൗഹൃദമത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഇംഗ്ലണ്ടിനു പുറത്തു നടക്കുന്ന ആദ്യ നാട്ടങ്കത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുണൈറ്റഡ് സിറ്റിയെ തുരത്തിയത്.

റൊമേലു ലുകാക്കു, മാര്‍ക്ക് റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിനു വേണ്ടി ഗോള്‍ കണ്ടെത്തിയത്. കളിയുടെ 37മത് മിനുട്ടില്‍ ലുകാക്കുവും 38മത് മിനുട്ടില്‍ റാഷ്‌ഫോര്‍ഡും വലചലിപ്പിച്ചു. എവര്‍ട്ടണില്‍ നിന്നും കഴിഞ്ഞയാഴ്ച ടീമിലെത്തിയ ലുകാക്കുവിന്റെ രണ്ടാം പ്രീസീസണ്‍ ഗോളാണിത്.

മാഞ്ച്‌സ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റ നിരയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു മത്സരം. ലുകാക്കു, റാഷ്‌ഫോര്‍ഡ്, പോഗ്ബ സഖ്യം സിറ്റി ഗോള്‍മുഖത്ത് നിരന്തരം ആക്രമണങ്ങള്‍ക്കു മുതിര്‍ന്നപ്പോള്‍ സിറ്റി കുപ്പായത്തില്‍ ആദ്യമായി ഇറങ്ങുന്ന ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ് നന്നായി വിയര്‍ക്കേണ്ടി വന്നു.

കൂടുതല്‍ സമയവും പന്ത് സിറ്റി പോസ്റ്റില്‍ തന്നെയായിരുന്നതിനാല്‍ മാഞ്ചസ്റ്റര്‍ ഡിഫന്റര്‍മാര്‍ക്കു കൂടുതല്‍ പണിപ്പടേണ്ടി വന്നില്ല. മൂന്ന് പ്രീസീസണ്‍ മത്സരങ്ങളില്‍ മൂന്നിലും യുണൈറ്റഡിന് ജയം കണ്ടെത്താനായത് പരിശീലകന്‍ മൊറീഞ്ഞോയ്ക്ക് ഈ സീസണല്‍ വലിയ പ്രതീക്ഷ നല്‍കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com