

റയല്‍ മാഡ്രിഡ് ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്ന ആരോപണവുമായി ഇസ്രായേല്‍. ഇസ്രായേലി അധിനിവേശത്തിനെതിരെ പോരാടുന്ന പലസ്തീന്‍ പെണ്‍കുട്ടി അഹെദ് തമീമിക്ക് ക്ലബ് ജേഴ്‌സി റയല്‍ സമ്മനാനിച്ചതിന് പിന്നാലെയാണ് റയലിനെതിരെ വിമര്‍ശനവുമായി ഇസ്രായേല്‍ വരുന്നത്.
സ്‌പെയിനില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അഹദിന് റയല്‍ ജേഴ്‌സി സമ്മാനിക്കുന്നത്. റയല്‍ ഡയറക്ടര്‍ എമിലിയോ ബട്രാഗ്യുനോ അഹദിന്റെ പേരെഴുതിയ ജേഴ്‌സിയാണ് പലസ്തീന്‍ പെണ്‍കുട്ടിക്ക് സമ്മാനിക്കുന്നത്. സംഭവം വിവാദമായെങ്കിലും പ്രതികരിക്കാന്‍ ക്ലബ് തയ്യാറായില്ല.
ചര്‍ച്ചകളിലൂടെ സമാധാനം കൊണ്ടുവരുവാനല്ല, ആക്രമണത്തെ പ്രോത്സാഹിപ്പിക്കുവാനാണ് അഹെദ് ശ്രമിക്കുന്നത്. അക്രമണത്തേയും ഭീകരവാദത്തേയും അവള്‍ അനുകൂലിക്കുന്നു. അഹെദ് ബന്ധപ്പെട്ട സംഘടനകളും ആക്രമണത്തെ പ്രോത്സാഹിക്കുന്നതാണെന്ന് സ്‌പെയ്‌നിലെ ഇസ്രായേലില്‍ അംബാസിഡര്‍ ട്വീറ്റ് ചെയ്യുന്നു.
വിദ്വേഷവും, ആക്രമണവും സൃഷ്ടിക്കുന്ന അഹദിനെ പോലൊരു പെണ്‍കുട്ടിയെ റയല്‍ സ്വീകരിച്ചത് ലജ്ജാകരമാണെന്നായിരുന്നു ഇസ്രായേലി വിദേശകാര്യ വക്താവിന്റെ പ്രതികരണം. ഇസ്രായേലി സൈന്യത്തിലെ രണ്ട് സൈനീകരെ മര്‍ദ്ദിച്ചതിന് പിന്നാലെ എട്ട് മാസം അഹദ് ജയിലിലായിരുന്നു. ഈ സമയം പലസ്ഥീനില്‍ അഹദ് പ്രതിരോധത്തിന്റെ പ്രതീകമായി വളര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates