'പിവി സിന്ധുവിനെ വിവാഹം കഴിക്കണം അല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകും': 70കാരന്റെ ആവശ്യം കേട്ട് അമ്പരന്ന് കളക്ടര്‍

മാത്രമല്ല, തനിക്ക് 70 വയസായിട്ടില്ലെന്നും 16 വയസേയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.
'പിവി സിന്ധുവിനെ വിവാഹം കഴിക്കണം അല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകും': 70കാരന്റെ ആവശ്യം കേട്ട് അമ്പരന്ന് കളക്ടര്‍
Updated on
1 min read


ളരെ വിചിത്രമായ പരാതിയുമായി തന്നെ സമീപിച്ച ആളെ കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ രാമനാഥപുരം കളക്ടര്‍. ചൊവ്വാഴ്ചയാണ് പരാതിക്കാരന്‍ കളക്ടറുടെയടുത്ത് പരാതിയുമായെത്തിയത്. എല്ലാ മാസത്തിലും പൊതുപരാതി സ്വീകരിക്കുന്ന പരിപാടിയിലായിരുന്നു 70കാരനായ പരാതിക്കാരന്റെ വിചിത്ര ആവശ്യം.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിനെ വിവാഹം കഴിക്കണം. ഇതായിരുന്നു അയാളുടെ ആവശ്യം. വിവാഹം ചെയ്തു തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാത്രമല്ല, തനിക്ക് 70 വയസായിട്ടില്ലെന്നും 16 വയസേയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു. സിന്ധുവിന്റെ കരിയര്‍ ഗ്രാഫില്‍ ആകൃഷ്ടനായിട്ടാണ് മലൈസ്വാമി വിവാഹ ആവശ്യവുമായി എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com