

ഫുട്ബോള് സെന്സേഷന് കെയ്ലിയന് എംബാപ്പെ ഫ്രാന്സിന്റെ ലോകകപ്പ് നേട്ടത്തില് നിര്ണായക പങ്ക് വഹിച്ച താരമായിരുന്നു. അസാമാന്യ വേഗവും ഗോളടി മികവും താരത്തിന്റെ പ്രതിഭയുടെ അടയാളങ്ങളാണ്. ലോകകപ്പിലെ മിന്നും പ്രകടനത്തെ തുടര്ന്ന് എംബാപ്പെയെ പലരും ബ്രസീല് ഇതിഹാസം പെലെയോടാണ് ഉപമിച്ചത്. കളത്തിലെ പ്രകടന മികവും ഒപ്പം ചെറിയ പ്രായത്തില് തന്നെ ലോകകപ്പ് നേട്ടത്തിലെത്തിയതുമായിരുന്നു ഇരുവര്ക്കമുള്ള സാമ്യതയായി ആരാധകര് പറഞ്ഞത്. അന്ന് എംബാപ്പെയെ അഭിനന്ദിച്ച് പെലെയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ പ്രമുഖ വാച്ച് നിര്മ്മാതാക്കളായ സ്വിസ് കമ്പനി ഹബ്ലോട്, പെലെക്ക് പിന്നാലെ എംബാപ്പെയേയും തങ്ങളുടെ ബ്രാന്ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. വര്ഷങ്ങളായി പെലെ ഹബ്ലോടിന്റെ അംബാസിഡറാണ്. പെലെയ്ക്ക് ശേഷം എംബാപ്പെയാണ് കമ്പനിയുടെ ബ്രാന്ഡ് അംബാസിഡറായ ഏക ഫുട്ബോള് താരം.
രണ്ട് വ്യത്യസ്ത തലമുറകളില് പെട്ട പെലെയും എംബാപ്പെയും ഇനിമുതല് ഹബ് ലോടിന്റെ അംബാസിഡര്മാരായിരിക്കമെന്ന് കമ്പനി വ്യക്തമാക്കി.
ഹബ്ലോടിലേക്ക് ഫ്രഞ്ച് യുവ താരത്തെ സ്വാഗതം ചെയ്ത് പെലെയും രംഗത്തെത്തി. ലോകകപ്പിലെ എംബാപ്പെയുടെ പ്രകടനം തന്നെ ആവേശം കൊള്ളിച്ചതായി പെലെ വ്യക്തമാക്കി.
പെലെയെ കാണാന് സാധിച്ചതും അദ്ദേഹത്തിനൊപ്പം ഹബ്ലോട്ടിന്റെ അംബാസിഡര് പദവിയിലെത്താന് കഴിഞ്ഞതും അഭിമാനകരമായ നേട്ടമാണ്. ഹബ്ലോട്ട് വാച്ചുകളുടെ കടുത്ത ആരാധകനാണ് താനെന്നും എംബാപ്പെയും പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates