ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് ജെയ്റ്റ്‌ലിയുടെ പേര് നല്‍കും, ഒപ്പം കോഹ് ലിയേയും ആദരിക്കുന്നു

1999 മുതല്‍ 2013 വരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ജെയ്റ്റ്‌ലി
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് ജെയ്റ്റ്‌ലിയുടെ പേര് നല്‍കും, ഒപ്പം കോഹ് ലിയേയും ആദരിക്കുന്നു
Updated on: 
1 min read

ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കും. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ദീര്‍ഘനാള്‍ അരുണ്‍ ജെയ്റ്റ്‌ലി പ്രവര്‍ത്തിച്ചിരുന്നു. 

1999 മുതല്‍ 2013 വരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ജെയ്റ്റ്‌ലി. ജെയ്റ്റ്‌ലിക്ക് കീഴില്‍ ഡല്‍ഹി ക്രിക്കറ്റ് വലിയ പുരോഗതി കൈവരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം ആധുനിക രീതിയില്‍ സജ്ജീകരിച്ചത് ജെയ്റ്റ്‌ലിക്ക് കീഴിലായിരുന്നു. 

ലോകോത്തര നിലവാരത്തിലുള്ള ഡ്രസിങ് റൂം, കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി എന്നിവ ജെയ്റ്റ്‌ലിയുള്ള നേതൃത്വത്തിലുള്ള സംഘമാണ് ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ കൊണ്ടുവന്നത്. അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് സ്റ്റേഡിയത്തിന് നല്‍കുന്നതിനൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയോടുള്ള ആദര സൂചകമായി സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളില്‍ ഒന്നിന് കോഹ് ലിയുടെ പേര് നല്‍കും. 

സെപ്തംബര്‍ 12നാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റല്‍ ചടങ്ങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. കോഹ് ലി, സെവാഗ്, ഗംഭീര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ വളര്‍ച്ചയ്ക്ക് വഴിവെച്ചത് ജെയ്റ്റ്‌ലിയുടെ ഇടപെടലാണെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER