ഫുട്ബോൾ ആരാധകരെ ആവേശം കുറയ്ക്കേണ്ട; കാണാം യുവേഫ നേഷൻസ് ലീ​ഗ് പോരാട്ടങ്ങൾ; ജർമനിയും ഫ്രാൻസും ഇന്ന് നേർക്കുനേർ

കാൽപന്ത് പ്രേമികളെ ആവേശത്തിലാക്കി യുവേഫ നേഷന്‍സ് ലീഗിന് തുടക്കമാകുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.15 മുതൽ സോണി ടെൻ രണ്ടിലും രണ്ട് എച്.ഡിയിലും തത്സമയം കാണാം
ഫുട്ബോൾ ആരാധകരെ ആവേശം കുറയ്ക്കേണ്ട; കാണാം യുവേഫ നേഷൻസ് ലീ​ഗ് പോരാട്ടങ്ങൾ; ജർമനിയും ഫ്രാൻസും ഇന്ന് നേർക്കുനേർ
Updated on: 
1 min read

റഷ്യന്‍ ലോകകപ്പിന്റെ ആരവങ്ങള്‍ അവസാനിച്ചെങ്കിലും ഫുട്ബോൾ ആവേശം ആരാധകർ കുറയ്ക്കേണ്ട. കാൽപന്ത് പ്രേമികളെ ആവേശത്തിലാക്കി യുവേഫ നേഷന്‍സ് ലീഗിന് തുടക്കമാകുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.15 മുതൽ സോണി ടെൻ രണ്ടിലും രണ്ട് എച്.ഡിയിലും തത്സമയം കാണാം. യൂറോപ്പിലെ രാജ്യാന്തര സൗഹൃദ മല്‍സരങ്ങള്‍ക്കു പകരമായിട്ടാണ് നേഷന്‍സ് ലീഗ് ചാംപ്യന്‍ഷിപ്പ് തുടങ്ങുന്നത്. 

യുവേഫയില്‍ അംഗങ്ങളായ 55 രാജ്യങ്ങളാണ് 2020ലെ യൂറോ കപ്പ് വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പോരാട്ടത്തിനിറങ്ങുന്നത്. എ, ബി, സി, ഡി എന്നീ നാലു ലീ​ഗുകളിലായാണ് ടീമുകള്‍ നേഷന്‍സ് ലീഗില്‍ അങ്കത്തിനിറങ്ങുന്നത്. നാല് ലീ​ഗുകളിൽ നിന്ന് നാല് ടീമുകൾക്ക് യൂറോ കപ്പ് യോ​ഗ്യത സ്വന്തമാക്കാൻ സാധിക്കും. റാങ്കിങില്‍ മുന്നിലുള്ള 12 യൂറോപ്യന്‍ ടീമുകളാണ് നേഷന്‍സ് ലീഗിന്റെ ഗ്രൂപ്പ് എയിലുള്ളത്. റാങ്കിങ് അനുസരിച്ച് ബി, സി, ഡി ലീഗുകളില്‍ മറ്റു ടീമുകള്‍ അണിനിരക്കും. നേഷന്‍സ് ലീഗിന്റെ ബിയില്‍ 12ഉം സിയില്‍ 15ഉം ഡിയില്‍ 16ഉം ടീമുകളാണുള്ളത്. 

ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും മുന്‍ ജേതാക്കളായ ജര്‍മനിയും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ ഹൈലൈറ്റ്. ലീഗ് ബിയില്‍ ചെക്ക് റിപബ്ലിക്ക് യുക്രൈനെയും വെയ്ല്‍സ് അയര്‍ലന്‍ഡിനെയും നേരിടും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER