ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യക്കെതിരായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അതിനിടയില്‍ ബംഗാള്‍ ടീമിനെ കണ്ട് പഠിക്കാനും കോഹ് ലിയോടും സംഘത്തിനോടും ആരാധകര്‍ പറയുന്നു. രഞ്ജി ട്രോഫി സെമി ഫൈനിലെ ശക്തരായ കര്‍ണാടകക്കെതിരെ മികച്ച കളി പുറത്തെടുക്കുന്ന ബംഗാളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചെടുക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാള്‍ ഒരുവേള ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന നിലയിലേക്ക് വീണു. എന്നാല്‍ 149 റണ്‍സ് സ്‌കോര്‍ ചെയ്ത് അന്‍സ്തുപ് മജുംദാര്‍ വാലറ്റത്തെ കൂട്ടുപിടിച്ച് പിടിച്ച് നിന്നപ്പോള്‍ ബംഗാള്‍ സ്‌കോര്‍ 312ലേക്കെത്തി.
കര്‍ണാടകയാവട്ടെ ഈഷാന്‍ പൊരലിന്റെ ഡെലിവറികള്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ 122 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യന്‍ ടീമിലെ രണ്ട് താരങ്ങളായ മനീഷ് പാണ്ഡേയും, കെ എല്‍ രാഹുലും അടങ്ങിയ കര്‍ണായകയുടെ ബാറ്റിങ് നിരയാണ് ഈ വിധം തകര്‍ന്നത്. രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിനും പിടിച്ചു നില്‍ക്കാനായില്ല. 161 റണ്‍സിന് അവരും പുറത്തായെങ്കിലും ലീഡ് തുണച്ചു.
358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കര്‍ണാടകക്ക് കെ എല്‍ രാഹുലെ രണ്ട് പന്തില്‍ നിന്ന് ഡക്കാക്കി മടക്കി ഇഷാന്‍ പോരല്‍ പ്രഹരമേല്‍പ്പിച്ചു. കളിയിലേക്ക് എങ്ങനെ തിരികെ വരണം എന്ന് ബംഗാളിനെ കണ്ട് പഠിക്കാനാണ് രണ്ട് ടെസ്റ്റിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ടീമിനോട് ആരാധകര്‍ പറയുന്നത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates