ബന്ധാനയണിഞ്ഞ് പുതിയ ലുക്കില്‍ ധോനി; ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

ഇപ്പോഴിതാ ധോനിയുടെ പുതിയ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
ബന്ധാനയണിഞ്ഞ് പുതിയ ലുക്കില്‍ ധോനി; ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)
Updated on
1 min read

ജയ്പുര്‍: വെസ്റ്റിന്‍ഡീസിനെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ആവശ്യപ്പെട്ട് മുന്‍ നായകനും വെറ്ററന്‍ താരവുമായ മഹേന്ദ്ര സിങ് ധോനി സൈനിക സേവനത്തിന് ഇറങ്ങിയത് ശ്രദ്ധേയമായിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് ധോനി. 

15 ദിവസത്തോളം സൈനിക സേവനം നടത്തിയ ശേഷം ധോനി തിരികെയെത്തി മറ്റ് തിരക്കുകളിലാണിപ്പോള്‍. ധോനിയുടെ സൈനികര്‍ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇപ്പോഴിതാ ധോനിയുടെ പുതിയ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത ബന്ധാന തലയിലിട്ടുള്ള ധോനിയുടെ പുതിയ ലുക്കിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലായി മാറിയത്. 

രാജസ്ഥാനില്‍ ഒരു ചടങ്ങിനായി എത്തിയ ധോനിയെ ജയ്പുര്‍ വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരിക്കാനെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com