ബയേണിനോട് തോറ്റമ്പി; ഈ കളി കാണാനായി പണം മുടക്കിയര്‍ എന്നോട് ക്ഷമിക്കണം; ആഴ്‌സന്‍ വെംഗര്‍

ബയേണിനോട് തോറ്റമ്പി; ഈ കളി കാണാനായി പണം മുടക്കിയര്‍ എന്നോട് ക്ഷമിക്കണം; ആഴ്‌സന്‍ വെംഗര്‍
Updated on
1 min read

ഈ കളി കാണാന്‍ പണം മുടക്കിയവര്‍ എന്നോട് ക്ഷമിക്കണമെന്ന് ആഴ്‌സന്‍ വെംഗര്‍. ബയേണ്‍ മ്യൂണിക്കുമായി ചാംപ്യന്‍സ് ലീഗ് രണ്ടാം പാദത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് വെങ്കര്‍ ആരാധകരോട് ക്ഷമ ചോദിച്ചത്. ഒന്നാം പാദത്തിലും രണ്ടാം പാദത്തിലുമായി 10-2 എന്ന സ്‌കോറിനാണ് ആഴ്‌സണല്‍ ചാംപ്യന്‍സ് ലീഗില്‍ നിന്നും പുറത്തായത്. രണ്ട് കളിയിലും 5-1 ആയിരുന്നു സ്‌കോര്‍. 
ലോറെന്റ് കൊസെയില്‍നിക്കിന് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ആഴ്‌സണല്‍ പ്രതിരോധം ബയേണിന് മുന്നില്‍ തോറ്റമ്പി. ചുവപ്പ് കാര്‍ഡ് തീരുമാനം തെറ്റായിരുന്നതടക്കം റഫറിയുടെ പല തീരുമാനങ്ങളും മനസിലാക്കാന്‍ സാധിച്ചില്ലെന്നാണ് കളി കഴിഞ്ഞതിന് ശേഷം എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ വെംഗര്‍ വ്യക്തമാക്കി. 

സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ആഴ്‌സണല്‍ പിന്നീട് വിജയം കണ്ടെത്താന്‍ നന്നേ ബുദ്ദിമുട്ടുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ വെംഗര്‍ ആഴ്‌സണല്‍ വിടുമെന്നാണ് സൂചനകള്‍. ബയേണോടേറ്റ തോല്‍വിക്ക് ശേഷം ആഴ്‌സണല്‍ ആരാധകര്‍ വെംഗറെ പുറത്താക്കണമെന്ന പ്ലക്കാര്‍ഡുമായി പ്രകടനം നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com