ബാക്കിയുള്ളവരെ കുറ്റപ്പെടുത്താന്‍ കോഹ്ലിയെ കൊള്ളാം; ജയിക്കാന്‍ പറ്റില്ല: രൂക്ഷ വിമര്‍ശനവുമായി കെആര്‍കെ

ബാക്കിയുള്ളവരെ കുറ്റപ്പെടുത്താന്‍ കോഹ്ലിയെ കൊള്ളാം; ജയിക്കാന്‍ പറ്റില്ല: രൂക്ഷ വിമര്‍ശനവുമായി കെആര്‍കെ
Updated on
1 min read

ന്യൂഡെല്‍ഹി:  ഐസിസി ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ശ്രീലങ്കയോട് ഏഴു വിക്കറ്റിന് തോറ്റ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ കമാല്‍ റാഷിദ് ഖാന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയെ ബാക്കിയുള്ളവരെ കുറ്റം പറയാന്‍ മാത്രമേ പറ്റുകയൊള്ളൂ. ടീമിനെ ജയിപ്പിക്കാന്‍ പറ്റുകയില്ലെന്ന് പറഞ്ഞ കെആര്‍കെ കോഹ്ലി നടത്തിയ ചാരിറ്റി വിരുന്നില്‍ വിവാദ വ്യവസായി വിജയ് മല്ല്യ പങ്കെടുത്തതും സൂചിപ്പിച്ചു.

രണ്ട് കോടി ജനങ്ങളുള്ള ശ്രീലങ്കയില്‍ നിന്ന് തെരഞ്ഞെടുത്ത പതിനൊന്ന് പേര്‍ 130 കോടി ജനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ബിസിസിഐ ടീമിനെ തോല്‍പ്പിച്ചെന്നും കെആര്‍കെ വ്യക്തമാക്കി. 

ശ്രീലങ്കയുമായി തോറ്റതോടെ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍ സാധ്യത നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയ്ക്ക് തുലാസിലായി. അടുത്ത കളിയില്‍ കരുത്തരയാ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ മാത്രമാണ് ഇന്ത്യയ്ക്ക് സെമി ഫൈനലില്‍ എത്താന്‍ സാധിക്കുകയൊള്ളൂ.

നേരത്തെ രജനീ കാന്ത്, മോഹന്‍ലാല്‍ എന്നീ നടന്മാരെ കളിയാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച കെആര്‍കെ ട്രോളന്മാര്‍ക്കു തലവെച്ചിരുന്നു. സിനിമ അഭിനയത്തില്‍ കാര്യമായ സാധ്യതയില്ലാത്തതിനാല്‍ ഇപ്പോള്‍ സിനിമാ നിരൂപണത്തിലാണ് കെആര്‍കെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com