ബാറ്റ്‌സ്മാന്‍ ചിന്തിച്ചു തുടങ്ങുന്നിടത്ത് സ്റ്റംമ്പ് തെറിപ്പിച്ചിരിക്കും; ധോനി അല്ല, ഇത് സുഷ്മ

ഇപ്പോള്‍ നടക്കുന്ന ലോക കപ്പിലായി ഇതുവരെ ക്യാമറയ്ക്ക് പോലും പിടിതരാതെ അഞ്ച് സ്റ്റംമ്പിങ്ങുകളാണ്‌ സുഷ്മ നടത്തിയത്.
(1)
(1)
Updated on
1 min read

വിക്കറ്റിന് പിന്നിലെ ധോനി, അത് ഒന്നൊന്നര ധോനി തന്നെയാണെന്ന് ഏത് ക്രിക്കറ്റ് പ്രേമിയും പറയും. പിന്നിലേക്കായാന്‍ ബാറ്റ്‌സ്മാന്റെ നാടികളിലൂടെ ചിന്ത പായുമ്പോഴേക്കും ധോനിയുടെ കൈകള്‍ സ്റ്റംമ്പിനെ തൊട്ടിട്ടുണ്ടാകും. എന്നാല്‍ സ്റ്റംമ്പിന് പിന്നില്‍ ധോനി മാത്രമല്ല ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഉള്ളത്. 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ സുഷ്മ വര്‍മയും ബാറ്റ്‌സ്മാന് ഒരു അവസരവും നല്‍കില്ല. ഇപ്പോള്‍ നടക്കുന്ന ലോക കപ്പിലായി ഇതുവരെ ക്യാമറയ്ക്ക് പോലും പിടിതരാതെ അഞ്ച് സ്റ്റംമ്പിങ്ങുകളാണ്‌ സുഷ്മ നടത്തിയത്. 

മറ്റ് ടീമുകളുടെ വിക്കറ്റ് കീപ്പര്‍മാരാകട്ടെ ലോക കപ്പില്‍ ഇതുവരെ നടത്തിയിരിക്കുന്നതാകട്ടെ മൂന്ന് സ്റ്റംമ്പിങ്ങും. ഇന്ത്യന്‍ ടീമിന് ഈ ഇരുപത്തിനാലുകാരി എത്രമാത്രം വിലപ്പെട്ടതാണ് എന്നറിയാന്‍ മറ്റൊരു ഉദാഹരണവും വേണ്ടിവരില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com