

മാഡ്രിഡ്: 17ാം വയസില്‍ ബാഴ്‌സയ്ക്ക് വേണ്ടി പന്ത് തട്ടി തുടങ്ങിയ മെസി 16 വര്‍ഷത്തിന് ഇപ്പുറം ആദ്യമായി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് എത്തുകയാണ്. ക്ലബ് മാനേജ്‌മെന്റിന്റെ നീക്കങ്ങളിലെ അതൃപ്തിയും ചാമ്പ്യന്‍സ് ലീഗിലെ പിന്നോട്ട് പോക്കും മെസിയെ അസ്വസ്ഥനാക്കിയതിലെ കല്ലുകടികള്‍ ആറാം ബാലന്‍ ദി ഓര്‍ കൈകളിലേക്ക് എത്തിയ സമയം മുതല്‍ തുടങ്ങിയിരുന്നു.
ഒറ്റയ്ക്ക് നിന്ന് ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാന്‍ മെസിക്ക് സാധിക്കാതെ വന്നു. 2018-19 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ 3-0ന് ലീഡ് എടുത്ത ശേഷം ലിവര്‍പൂളിന് മുന്‍പില്‍ ബാഴ്‌സ വീണു. കോപ്പ ഡെല്‍ റേ ഫൈനലില്‍ വലെന്‍സിയയ്ക്ക് മുന്‍പിലും അടിതെറ്റി. എന്നാല്‍ അതിനേക്കാളെല്ലാം ബാഴ്‌സയെ ഉലച്ചത് ലിസ്ബണിലെ 8-2 എന്ന തോല്‍വിയാണ്.
ജനുവരി 9- സുപ്പര്‍ കോപ്പ സെമിയില്‍ അത്‌ലറ്റിക്കോയോട് 3-2ന് തോറ്റ് പുറത്ത്.
ജനുവരി 13- ലാ ലീഗയില്‍ ക്ലബ് പോയിന്റ് ടേബിളില്‍ മുന്‍പില്‍ നില്‍ക്കുമ്പോഴും വാല്‍വെര്‍ദയെ മാറ്റാന്‍ ക്ലബ് ഉറപ്പിക്കുന്നു. രണ്ടര വര്‍ഷത്തെ കരാറില്‍ സെറ്റിയന്‍ വരുന്നു.
ഫെബ്രുവരി 3- ക്ലബിലെ ചില താരങ്ങള്‍ വേണ്ടവിധം കഠിനാധ്വാനം ചെയ്ത് കളിക്കുന്നില്ലെന്ന് സ്‌പോര്‍ട്ടിങ് ്ഡയറക്ടര്‍ എറിക് അബിദാലിന്റെ വാക്കുകള്‍.
ഫെബ്രുവരി 4- അബിദാലിനെതിരെ മെസി. ഏതൊക്കെ താരങ്ങള്‍ എന്ന് പേരെടുത്ത് പറയാന്‍ പറഞ്ഞ് വെല്ലുവിളി.
മാര്‍ച്ച് 1- റയല്‍ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി. ലാ ലീഗ പോയിന്റ് ടേബിളില്‍ റയല്‍ ഒന്നാമതേക്കെത്താന്‍ പഴുത്. എന്നാല്‍ കോവിഡ് ഇടവേളയിലും റയലിനെതിരെ രണ്ട് പോയിന്റ് മുന്‍തൂക്കം വെച്ച് കളി അവസാനിപ്പിച്ചു.
മാര്‍ച്ച് 30- 70 ശതമാനം പ്രതിഫലം വെട്ടിക്കുറക്കാന്‍ മെസി ഉള്‍പ്പെടെയുള്ള കളിക്കാര്‍ സമ്മതിക്കുന്നു. എന്നാല്‍ അതിന് വേണ്ടി കളിക്കാരില്‍ സമ്മര്‍ദം ചെലുത്തിയതിനെതിരെ മെസി അതൃപ്തി പരസ്യമാക്കുന്നു.
ജൂണ്‍ 28- സെല്‍റ്റ വിഗോയ്‌ക്കെതിരെ 2-2ന് സമനില വഴങ്ങിയ കഴിയില്‍ മെസി അസിസ്റ്റന്റ് കോച്ച് ഈഡര്‍ സറബിയയുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നു. എന്നാല്‍ ഡ്രസിങ് റൂമിലെ ഭിന്നത എന്ന റിപ്പോര്‍ട്ട് സെറ്റിയന്‍ തള്ളി
ജൂലൈ 16- ഒസാസുനയ്‌ക്കെതിരെ ന്യൂകാമ്പില്‍ 2-1ന് തോല്‍വി. വേണ്ട അഴിച്ചുപണികള്‍ ഉണ്ടാവാതെ ഈ വിധം കളി തുടര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറാന്‍ സാധിക്കില്ലെന്ന് മെസിയുടെ മുന്നറിയിപ്പ്.
ആഗസ്റ്റ് 14- ചാമ്പ്യന്‍സ് ലീഗില്‍ നാപ്പോളിയെ മറികടന്ന് എത്തിയെങ്കിലും ക്വാര്‍ട്ടറില്‍ ബയേണിന് മുന്‍പില്‍ നാണക്കേടിനാല്‍ തലകുനിച്ചു. 1946ന് ശേഷം അത്രയും ഗോള്‍ വഴങ്ങി മെസി തോല്‍ക്കുന്നത് ആദ്യം.
ഓഗസ്റ്റ് 17- സെറ്റിയനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി. ക്ലബിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് മാര്‍ച്ചിലേക്ക് മാറ്റി. ടീമിലെ പ്രമുഖ താരങ്ങളെ ട്രാന്‍സ്ഫര്‍ വില്‍ക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് 19- മുന്‍ ബാഴ്‌സ താരം കോമാന്‍ രണ്ട് വര്‍ഷത്തെ കരാറില്‍ ബാഴ്‌സയിലേക്ക്.
ഓഗസ്റ്റ് 20- ക്ലബില്‍ ഉള്ളതിനേക്കാള്‍ പുറത്താണ് താനെന്ന് കോമാനെ മെസി അറിയിച്ചതായി റാക്1ന്റെ റിപ്പോര്‍ട്ട്. ടീമിലെ മെസിയുടെ പ്രിവിലേജുകള്‍ അവസാനിച്ചതായി കോമാന്‍ മെസിയോട്.
ഓഗസ്റ്റ് 22- കോമാനുമായുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നതില്‍ മെസി അതൃപ്തനാണെന്ന് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 24- സുവാരസ്, വിദാല്‍, റാക്കിടിച്ച്, ഉംടിറ്റി എന്നിവരെ ഒഴിവാക്കുമെന്ന് കോമാന്‍ താരങ്ങളെ അറിയിച്ചതായി റിപ്പോര്‍ട്ട്
ഓഗസ്റ്റ് 25-ബാഴ്‌സ വിടാനുള്ള താത്പര്യം മെസി ബാഴ്‌സയെ അറിയിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates