ബേബിസിറ്ററായ സെവാഗിന് പന്തിന്റെ കിടിലന്‍ മറുപടി; മാത്യു ഹെയ്ഡന്റെ പരിഹാസവും 

ഓസ്‌ട്രേലിയയില്‍ ചെന്ന് ബേബിസിറ്റര്‍ എന്ന പേരില്‍ പ്രശസ്തനായ യുവതാരം റിഷഭ് പന്ത് ഇപ്പോള്‍ ബേബിസിറ്ററായി എത്തിയ സെവാഗിന് മറുപടി നല്‍കുകയാണ്
ബേബിസിറ്ററായ സെവാഗിന് പന്തിന്റെ കിടിലന്‍ മറുപടി; മാത്യു ഹെയ്ഡന്റെ പരിഹാസവും 
Updated on: 
1 min read

ബേബിസിറ്റിങ്ങിലൂന്നി തന്നെയാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനവും തുടങ്ങുന്നത്. ഓസ്‌ട്രേലിയന്‍ ജേഴ്‌സിയണിഞ്ഞ കുട്ടികള്‍ക്ക് ബേബിസിറ്ററായി സെവാഗിന്റെ പരസ്യം എത്തിയതോടെ പരമ്പരയുടെ ആവേശവും ആരാധകരിലേക്കെത്തി. ഓസ്‌ട്രേലിയയില്‍ ചെന്ന് ബേബിസിറ്റര്‍ എന്ന പേരില്‍ പ്രശസ്തനായ യുവതാരം റിഷഭ് പന്ത് ഇപ്പോള്‍ ബേബിസിറ്ററായി എത്തിയ സെവാഗിന് മറുപടി നല്‍കുകയാണ്. 

ക്രിക്കറ്റില്‍ എങ്ങിനെ മികവ് കാണിക്കാമെന്ന് അദ്ദേഹം കാണിച്ചു തന്നു, ഇപ്പോള്‍ ബേബിസിറ്റിങ്ങിലും. എന്നും പ്രചോദനമാണ് സെവാഗ് എന്നാണ് പന്ത് ട്വിറ്ററില്‍ കുറിച്ചത്. സ്റ്റാര്‍  സ്‌പോര്‍ട്‌സിന്റെ പരസ്യവും പന്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സെവാഗിന്റെ ബേബിസിറ്റിങ് പരസ്യത്തിനെതിരെ കഴിഞ്ഞ ദിവസം ഓസീസ് മുന്‍ താരം ഹെയ്ഡന്‍ പ്രതികരിച്ചിരുന്നു. 

ഓസീസ് കളിക്കാരെ വിലകുറച്ച് കാണരുത് എന്നും, നിലവില്‍ ലോക കപ്പിന്റെ ബേബിസിറ്റര്‍ ഓസ്‌ട്രേലിയയാണ് എന്ന് ഓര്‍ക്കണം എന്നുമാണ് സെവാഗിന് ഹെയ്ഡന്‍ മറുപടി നല്‍കിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരസ്യം ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER