ബോക്‌സിങ് ഡേ ആഘോഷമാക്കി ലിവര്‍പൂള്‍; ക്ലോപ്പിന് തകര്‍പ്പന്‍ സെഞ്ചുറിയും

ന്യുകാസിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ ക്രിസ്മസ് പിറ്റേന്ന് ആന്‍ഫീല്‍ഡില്‍ ആരാധകര്‍ക്ക് ആഘോഷ രാവ് നല്‍കുന്നത്
ബോക്‌സിങ് ഡേ ആഘോഷമാക്കി ലിവര്‍പൂള്‍; ക്ലോപ്പിന് തകര്‍പ്പന്‍ സെഞ്ചുറിയും
Updated on
1 min read

ബോക്‌സിങ് ഡേയില്‍ തകര്‍പ്പന്‍ ജയവുമായി ക്ലോപ്പും കൂട്ടരും. പ്രീമിയര്‍ ലീഗില്‍ ന്യുകാസിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ ക്രിസ്മസ് പിറ്റേന്ന് ആന്‍ഫീല്‍ഡില്‍ ആരാധകര്‍ക്ക് ആഘോഷ രാവ് നല്‍കുന്നത്. ലിവര്‍പൂളിന് ക്ലോപ് നേടിത്തരുന്ന നൂറാം ജയം കൂടിയാണ് ഇത്.

ഇന്നത്തെ ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇപ്പോള്‍ എട്ട് മത്സരങ്ങളില്‍ ജയിച്ച് കുതിക്കുകയാണ്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ലിവര്‍പൂളിനെ തോല്‍പ്പിക്കാന്‍ മറ്റ് വമ്പന്മാര്‍ക്കായിട്ടുമില്ല. ക്ലോപ്പിന്റെ കീഴില്‍ 181ാം മത്സരത്തിന് ഇറങ്ങിയ ലിവര്‍പൂള്‍ ലൗവ്‌റെന്നിന്റെ തകര്‍പ്പന്‍ ഹാഫ് വോളിയിലൂടെയാണ് ഗോള്‍ ആക്രമണം തുടങ്ങിയത്. സല പെനാല്‍റ്റി നേടിയതിന് പിന്നാലെ 79ാം മിനിറ്റില്‍ ഷകിരിയും 85ാം മിനിറ്റില്‍ ഫാബിനോയും വല കുലുക്കി ലിവര്‍പൂളിന്റെ ജയം ആഘോഷമാക്കി. 

ലെസ്റ്റര്‍ സിറ്റിയോടെ ഗാര്‍ഡിയോളയുടെ സംഘം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി നേരിട്ടതോടെ, ലിവര്‍പൂള്‍ നിലവിലെ ചാമ്പ്യന്മാരുമായുള്ള പോയിന്റ് വ്യത്യാസം വര്‍ധിപ്പിച്ചു. നിലവില്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. രണ്ടാമതുള്ള ടോട്ടന്‍ഹാമിന് 45 പോയിന്റാണുള്ളത്. ഒന്നാമതുള്ള ലിവര്‍പൂളിന് 19 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 16 ജയവും മൂന്ന് സമനിലയുമായി 51 പോയിന്റും. തുടര്‍ച്ചയായ എട്ട് കളികളില്‍ ജയം പിടിച്ചപ്പോള്‍ രണ്ട് ഗോളുകള്‍ മാത്രമാണ് ലിവര്‍പൂള്‍ വഴങ്ങിയത്. വാന്‍ ഡിജിക്കിന്റെ തകര്‍പ്പന്‍ ഫോമാണ് ഇതിന് പിന്നില്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com