ബ്രോഡ്, നീയൊരു ഇതിഹാസമാണ്, 500 വിക്കറ്റ് നേട്ടത്തില്‍ ഹൃദയം തൊട്ട് യുവരാജ് സിങ്

ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 വര്‍ഷത്തിനിപ്പുറം ചരിത്രത്തില്‍ ഇടംപിടിക്കുന്നത്
ബ്രോഡ്, നീയൊരു ഇതിഹാസമാണ്, 500 വിക്കറ്റ് നേട്ടത്തില്‍ ഹൃദയം തൊട്ട് യുവരാജ് സിങ്
Updated on
1 min read

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം പിന്നിട്ട ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ് സിങ്. ഇന്ന് ആരും ആ ആറ് സിക്‌സുകളെ കുറിച്ച് പറയരുത് എന്ന് ആവശ്യപ്പെട്ടാണ് ബ്രോഡിന് യുവി ആശംസ നേരുന്നത്. 

ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 വര്‍ഷത്തിനിപ്പുറം ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. ഇന്ന് ബ്രോഡിന്റെ നേട്ടത്തിന് കയ്യടിക്കാന്‍ തന്റെ ആരാധകരോട് യുവി പറയുന്നു. 

സ്റ്റുവര്‍ട്ട് ബ്രോഡിനെ കുറിച്ച് എപ്പോള്‍ എഴുതുമ്പോഴും ആ ആറ് സിക്‌സുകളിലേക്കാണ് നിങ്ങള്‍ എപ്പോഴും വന്നെത്തുന്നത്. ഇന്ന് ബ്രോഡിന്റെ നേട്ടത്തിന് കയ്യടിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. 500 ടെസ്റ്റ് വിക്കറ്റ് എന്നത് തമാശയല്ല. കഠിനാധ്വാനം, സമര്‍പ്പണം, നിശ്ചയദാര്‍ഡ്യം എന്നിവയെല്ലാം അതിന് പിന്നിലുണ്ട്. ബ്രോഡ്, നീയൊരു ഇതിഹാസമാണ്...യുവി ട്വിറ്ററില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com