ബ്ലാസ്റ്റേഴ്‌സുമായി കളിച്ചിട്ടേയില്ല, പിന്നെങ്ങനെ തോല്‍പ്പിക്കും?  ലോഗോ നീക്കണമെന്ന്  ബാങ്കോക്ക് എഫ് സി ; മഞ്ഞപ്പട ചതിച്ചെന്ന് ആരാധകര്‍

വിശദമായ അന്വേഷണത്തിനൊടുവില്‍ ആരാധകര്‍ ആ സത്യം കണ്ടെത്തി! ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത് ബാങ്കോക്കിലെ
ബ്ലാസ്റ്റേഴ്‌സുമായി കളിച്ചിട്ടേയില്ല, പിന്നെങ്ങനെ തോല്‍പ്പിക്കും?  ലോഗോ നീക്കണമെന്ന്  ബാങ്കോക്ക് എഫ് സി ; മഞ്ഞപ്പട ചതിച്ചെന്ന് ആരാധകര്‍
Updated on
1 min read

കൊച്ചി : തായ്‌ലന്‍ഡില്‍ പ്രീ സീസണ്‍ പര്യടനം നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്‌സുമായി ഒരു മത്സരം പോലും കളിച്ചിട്ടില്ലെന്ന് ബാങ്കോക്ക് എഫ് സി. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ക്ലബ്ബ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കോക്ക് എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. ഈ പോസ്റ്റും അതോടൊപ്പം നല്‍കിയിരിക്കുന്ന ലോഗോയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാങ്കോക്ക് എഫ്‌സി രംഗത്തെത്തിയതോടെയാണ് ആരാധകര്‍ വെട്ടിലായത്.

 മഞ്ഞപ്പട വഞ്ചിക്കുകയായിരുന്നുവെന്ന് ചില ആരാധകര്‍  പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. വിശദമായ അന്വേഷണത്തിനൊടുവില്‍ ആരാധകര്‍ ആ സത്യം കണ്ടെത്തി! ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത് ബാങ്കോക്കിലെ ഒരു യൂണിവേഴ്‌സിറ്റി ടീമിനെയാണ്. ബാങ്കോക്ക് എഫ് സിയും ഇക്കാര്യം ശരിവച്ച് രംഗത്തെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ   ഔദ്യോഗിക വിശദീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. 

ബാങ്കോക്ക് എഫ് സി പരസ്യമായി പ്രതിഷേധിച്ചതോടെ പോസ്റ്റും ലോഗോയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com