13 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ സ്വിങ് ബൗളര്‍ പ്രവീണ്‍ കുമാര്‍. ഒന്‍ജിസിക്ക് വേണ്ടി മാത്രമാകും മീററ്റ് മജീഷ്യന്‍ ഇനി കളിക്കുക. ബൗളിങ് പരിശീലകനാകുവാനുള്ള താത്പര്യമാണ് കളി മതിയാക്കുമ്പോള്‍ താരം പ്രകടിപ്പിക്കുന്നത്.
ഒരു കുറ്റബോധവുമില്ല. ഹൃദയം കൊണ്ടാണ് ഞാന്‍ ബൗള്‍ ചെയ്തത്. യുപിയില്‍ മികച്ച ബൗളര്‍മാര്‍ ഉയര്‍ന്നു വരികയാണ്. അവര്‍ക്ക് തടസം തീര്‍ത്ത് നില്‍ക്കാന്‍ ഞാന്‍ ഇല്ല. ഞാന്‍ കളി തുടര്‍ന്നാല്‍ അവരില്‍ ഒരാളുടെ അവസരം പോകും. മറ്റ് കളിക്കാരുടെ ഭാവിക്ക് കൂടി നമ്മള്‍ പ്രാധാന്യം നല്‍കണം. എന്റെ സമയം കഴിഞ്ഞു. ഞാന്‍ അത് അംഗീകരിക്കണം. ഈ അവസരം നല്‍കിയതിന് ദൈവത്തിന് നന്ദി പറയുന്നു എന്നുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രവീണ്‍ കുമാര്‍ പറഞ്ഞത്.
its been a great jounery.
Its been a great life.
With a heavy heart I want to say gud bye to my 1st love #CricketMeriJaan
But the test cap no 268 nd ODI 170 will be mine till indian cricket era will continue... Thankyou @BCCI nd @UPCACricket for helping me to live up my dream.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates