മണ്ടന്മാരാണ് രോഹിത്തിനെ പോലെ ബാറ്റ് ചെയ്യുന്നത്, ബാറ്റിങ്ങിന്ഇടയിലെ കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍

ബാറ്റിലേക്ക് പന്ത് എത്തുന്നതേയുണ്ടായില്ല. എന്നാല്‍ രോഹിത്തിന്റെ കളി കണ്ട നിങ്ങള്‍ക്ക് അത് മനസിലാവാന്‍ ഇടയില്ല
മണ്ടന്മാരാണ് രോഹിത്തിനെ പോലെ ബാറ്റ് ചെയ്യുന്നത്, ബാറ്റിങ്ങിന്ഇടയിലെ കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍
Updated on
1 min read

വിഡ്ഢികള്‍ മാത്രമേ രോഹിത് ശര്‍മയുടെ ബാറ്റിങ് അനുകരിക്കാന്‍ ശ്രമിക്കുകയുള്ളെന്ന് ഇന്ത്യന്‍ താരം കെ.എല്‍.രാഹുല്‍. ക്ലാസ് താരമാണ് രോഹിത്. മുന്നേറി തുടങ്ങിയാല്‍ മറ്റൊരു ഗ്രഹത്തിലാവും പിന്നെ അദ്ദേഹം. വളരെ എളുപ്പം ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു എന്ന തോന്നല്‍ രോഹിത്തിന്റെ ബാറ്റിങ് കണ്ടാല്‍ വരും. എന്നാല്‍ അവിടെ ബാറ്റിങ് എളുപ്പമായിരുന്നില്ല എന്നും രാഹുല്‍ പറഞ്ഞു. 

ടു പേസ്ഡ് ആയിട്ടുള്ള പിച്ചായിരുന്നു അത്. ബാറ്റിലേക്ക് പന്ത് എത്തുന്നതേയുണ്ടായില്ല. എന്നാല്‍ രോഹിത്തിന്റെ കളി കണ്ട നിങ്ങള്‍ക്ക് അത് മനസിലാവാന്‍ ഇടയില്ല. രോഹിത്തില്‍ നിന്ന് അത് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഓരോ തവണയും അദ്ദേഹത്തില്‍ നിന്നും അങ്ങനെയൊരു പ്രകടനം വരുന്നുമുണ്ട്. രോഹിത്തിനൊപ്പം ബാറ്റ് ചെയ്യുകയെന്നാല്‍ എളുപ്പമാണ്. കാരണം, നമ്മുടെ സമ്മര്‍ദ്ദം രോഹിത്ത് ഇല്ലാതെയാക്കുമെന്നും രാഹുല്‍ പറയുന്നു. 

വ്യക്തിപരമായി തന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്നും രാഹുല്‍ പറഞ്ഞു. തുടക്കം ലഭിച്ചതിന് ശേഷം അത് വലിയ സ്‌കോറിലേക്ക് ഉയര്‍ത്താന്‍ എനിക്കായില്ല. ഇംഗ്ലണ്ടിലെ ഈ സാഹചര്യങ്ങളില്‍ നിലയുറപ്പിച്ച് നിന്ന ബാറ്റ്‌സ്മാന് മാത്രമേ വലിയ നാശനഷ്ടം എതിരാളികള്‍ക്ക് തീര്‍ക്കാനാവുകയുള്ളു. രണ്ട് അടി മാത്രം അകലെയാണ് നമ്മുടെ ലോകകപ്പ് ജയം. കഴിഞ്ഞ നാല് വര്‍ഷമായി ലോകകപ്പിന് വേണ്ടിയാണ് പ്രയത്‌നിക്കുന്നതെന്നും രോഹിത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com