മറികടന്നത് ഇതിഹാസ നായകനെ; ആ റെക്കോർ‍‍ഡ് ഇനി റോസ് ടെയ്‌ലർക്ക്

അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ പുതിയ റെക്കോർ‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റോസ് ടെയ്‌ലർ
മറികടന്നത് ഇതിഹാസ നായകനെ; ആ റെക്കോർ‍‍ഡ് ഇനി റോസ് ടെയ്‌ലർക്ക്
Updated on: 
1 min read

ഒക്ക്‌ലന്‍ഡ്‌: ന്യൂസിലൻഡ് ക്രിക്കറ്റ് സംഭാവന ചെയ്ത പ്രതിഭാധനനായ ക്രിക്കറ്റ് താരമാണ് റോസ് ടെയ്‌ലർ. വെറ്ററൻ താരമായിട്ടും ടെയ്‌ലറിന്റെ സ്ഥിരതയ്ക്ക് മാറ്റം വന്നിട്ടില്ല. ഇപ്പോഴിതാ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ പുതിയ റെക്കോർ‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. 

ഏകദിനത്തിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി റോസ് ടെയ്‌ലർ മാറി. ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തിൽ 51 റൺസ് നേടിയതോടെയാണ് താരം റെക്കോർഡ് നേട്ടത്തിലെത്തിയത്. 

കിവീസ് ഇതിഹാസ നായകനായിരുന്ന സ്റ്റീഫൻ ഫ്ലെമിങിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് റോസ് ടെയ്‌ലർ തിരുത്തിയത്. 279 മത്സരങ്ങളിൽ നിന്ന് 8007 റൺസായിരുന്നു ഫ്ലെമിങിന്റെ സമ്പാദ്യം. ടെയ്‌ലർ 218 ഏകദിനങ്ങളിൽ നിന്ന് 8026 റൺസാണ് നേടിയത്. 

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗം 8000 റൺസ് തികയ്ക്കുന്ന നാലാം താരമെന്ന നേട്ടവും മത്സരത്തോടെ ടെയ്‌ലർക്ക് സ്വന്തമായി‌‌. വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്സ്, സൗരവ് ഗാംഗുലി എന്നിവരാണ് ഈ നേട്ടത്തിൽ എത്തിയ ആദ്യ മൂന്ന് സ്ഥാനക്കാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com