മലയാളി സെൻസേഷൻ ജോബി ജസ്റ്റിൻ ഐഎസ്എല്ലിലേക്ക്; സ്വന്തമാക്കിയത് വമ്പൻമാർ

ഈ സീസണിലെ ഐ ലീ​ഗിൽ ഉജ്ജ്വല ഫോമിൽ കളിച്ച ഈസ്റ്റ് ബം​ഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിൻ ഐഎസ്എല്ലിലേക്ക്
മലയാളി സെൻസേഷൻ ജോബി ജസ്റ്റിൻ ഐഎസ്എല്ലിലേക്ക്; സ്വന്തമാക്കിയത് വമ്പൻമാർ
Updated on: 
1 min read

കൊൽക്കത്ത: ഈ സീസണിലെ ഐ ലീ​ഗിൽ ഉജ്ജ്വല ഫോമിൽ കളിച്ച ഈസ്റ്റ് ബം​ഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിൻ ഐഎസ്എല്ലിലേക്ക്. മുൻ ചാമ്പ്യൻമാരായ എടികെയാണ് താരത്തെ സ്വന്തം പാളയത്തിലെത്തിച്ചത്. അടുത്ത സീസണിൽ ജോബി എടികെയ്ക്കായി കളത്തിലിറങ്ങും. 

മൂന്ന് വര്‍ഷത്തെ കരാറിലാണ് ജോബി എടികെയിലെത്തുന്നത്. ഈ സീസണില്‍ ഐലീഗിലെ ഇന്ത്യന്‍ ടോപ്‌ സ്‌കോറര്‍ പട്ടികയിൽ മുന്നിലുണ്ടായിരുന്ന താരമാണ് ജോബി. ഏതാണ്ട് 90 ലക്ഷം രൂപയാണ് മലയാളി താരത്തിന് ഒരു വര്‍ഷം ലഭിക്കുക. ഈസ്റ്റ് ബംഗാളില്‍ ലഭിച്ചിരുന്നതിന്റെ ഇരട്ടി വരുമിത്. 

ജോബിയെ സ്വന്തം പാളയത്തിലെത്തിക്കാൻ നോര്‍ത്ത്ഈ‌സ്റ്റ് യുനൈറ്റഡ് അടക്കമുള്ള ഐഎസ്എൽ ടീമുകള്‍ വൻ ശ്രമങ്ങൾ നടത്തിയിരുന്നു.  എന്നാല്‍ കൊല്‍ക്കത്തന്‍ ക്ലബിന്റെ ഓഫറാണ് താരം സ്വീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER