മുന്‍ നിര താരങ്ങളില്ലാതെ ലിവര്‍പൂള്‍ വീണു, പ്രീസീസണില്‍ തോല്‍വിയോടെ തുടക്കം; തകര്‍ത്തത് ഡോര്‍ട്ട്മുണ്ട്‌

മുന്‍ നിര താരങ്ങളില്ലാതെ ലിവര്‍പൂള്‍ വീണു, പ്രീസീസണില്‍ തോല്‍വിയോടെ തുടക്കം; തകര്‍ത്തത് ഡോര്‍ട്ട്മുണ്ട്‌

തങ്ങളുടെ മുന്‍ നിര താരങ്ങളില്ലാതെ ഇറങ്ങിയാണ് തോല്‍വി വഴങ്ങിയത് എന്നതില്‍ ലിവര്‍പൂളിന് ആശ്വസിക്കാം
Published on

പ്രീസീസണില്‍ ലിവര്‍പൂളിന് തോല്‍വിയോടെ തുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂളിനെ ടോര്‍ട്ട്മുണ്ട് തകര്‍ത്തത്. പ്രതിരോധിച്ച് കളിച്ച ലിവര്‍പൂളിനെ പ്രഹരിച്ചായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ ജയം. 

തങ്ങളുടെ മുന്‍ നിര താരങ്ങളില്ലാതെ ഇറങ്ങിയാണ് തോല്‍വി വഴങ്ങിയത് എന്നതില്‍ ലിവര്‍പൂളിന് ആശ്വസിക്കാം. ഫിര്‍മിനോയും, ആലിസണ്‍ ബെക്കറും കോപ്പ അമേരിക്ക കഴിഞ്ഞ ലിവര്‍പൂള്‍ ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല. മനേയും, സലയും ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ തെരക്കുകളിലായിരുന്നു. 

തന്റെ മുന്‍ ക്ലബിനെതിരെ യുവതാരങ്ങളെ നിരത്തിയാണ് ക്ലോപ്പ് പ്ലേയിങ് ഇലവനെ ഇറക്കിയത്. രണ്ടാം പകുതിയിലാവട്ടെ ക്ലോപ്പ് വരുത്തിയത് പത്ത് മാറ്റങ്ങള്‍. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ പാകോ അല്‍കാസര്‍ ഡോര്‍ട്ട്മുണ്ടിന്റെ മുന്‍പിലെത്തിച്ചു. 35ാം മിനിറ്റില്‍ ഹാരി വില്‍സണിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചെങ്കിലും 53ാം മിനിറ്റിലും 58ാം മിനിറ്റിലും ഗോള്‍ വല ചലിപ്പിച്ച് ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരെ തോല്‍പ്പിച്ച് വിട്ടു. 

75ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലിവര്‍പൂള്‍ വല കുലുക്കിയെങ്കിലും ഒരുവട്ടം കൂടി ഗോള്‍ വല ചലിപ്പിച്ച് ഡോര്‍ട്ട്മുണ്ടിനോട് സമനില പിടിക്കാനായില്ല. അമേരിക്കന്‍ പര്യടനത്തിലെ ലിവര്‍പൂളിന്റെ രണ്ടാം മത്സരം ഞായറാഴ്ച സെവിയയ്‌ക്കെതിരെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com